HomeNewsVideo-Newsഭർത്താവിനെ കടിച്ചുകുടഞ്ഞ മുതലയെ വെറും കമ്പുകൊണ്ട് ആക്രമിച്ച് ഭർത്താവിനെ രക്ഷപെടുത്തി യുവതി ! വീഡിയോ

ഭർത്താവിനെ കടിച്ചുകുടഞ്ഞ മുതലയെ വെറും കമ്പുകൊണ്ട് ആക്രമിച്ച് ഭർത്താവിനെ രക്ഷപെടുത്തി യുവതി ! വീഡിയോ

വെറുമൊരു വടികൊണ്ട് മുതലയിൽ നിന്നും തന്റെ ഭർത്താവിനെ രക്ഷിച്ചെടുത്ത വിമൽ ബായി എന്ന യുവതിയാണ് ഉ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രാജസ്ഥാനിലെ കരൗലിയിലെ കൈംകാച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. 26 കാരനായ ബാനെ സിം​ഗ് തന്റെ ആടിന് വെള്ളം കൊടുക്കാൻ ചമ്പൽ നദിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഒരു മുതല പതിയിരുന്ന് അയാളുടെ കാലിൽ കടിക്കുകയായിരുന്നു. എന്നാൽ, ഭാര്യ വിമൽ ബായി സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഒന്നും നോക്കാതെ അവർ ഒരു വടിയുമായി മുതലയോട് നേരിടാനിറങ്ങി. അവർ അതിനെ തല്ലിയും മറ്റും ഭർത്താവിനെ അതിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. എന്നാൽ, അപ്പോഴേക്കും മുതല അയാളേയും കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ, വിമൽ ബായി വടിയെടുത്ത് അതിന്റെ കണ്ണിൽ കുത്തി. അതോടെ മുതല അയാളെ ഉപേക്ഷിച്ച് വെള്ളത്തിലേക്ക് ഇറങ്ങി പോവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments