HomeWorld Newsഗാസയില്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു; കുഞ്ഞുങ്ങൾ ദുരിതക്കയത്തിലെന്നു റിപ്പോർട്ട്

ഗാസയില്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു; കുഞ്ഞുങ്ങൾ ദുരിതക്കയത്തിലെന്നു റിപ്പോർട്ട്

ഗാസയില്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ക്ക് പോഷാകാഹരക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോഷാകാഹാരക്കുറവ് സൂചിപ്പിക്കുന്ന പുതിയ പഠനത്തെ മുന്‍നിര്‍ത്തിയാണ് യൂണിസെഫ്, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യ പരിപാടി എന്നിവര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തെക്കന്‍ ഗാസയില്‍ രണ്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ച് ശതമാനം പേര്‍ക്ക് പോഷാകാഹാരക്കുറവുണ്ട്. വിശപ്പ് കാരണം രോഗങ്ങളുണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം മേധാവി ഡോ. മൈക് റയാന്‍ പറഞ്ഞു. പട്ടിണിയും ദുര്‍ബലതയും ആഴത്തില്‍ മാനസികാഘാതവുമേറ്റ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം വരാനിടയാകുന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു ഈ മാസം തുടക്കത്തില്‍ ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയായിരുന്നു കണക്കുകള്‍ പുറത്ത് വിട്ടത്. മുനമ്ബിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ ആവശ്യമാണെന്നും അന്ന് യൂണിസെഫ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments