മുതിര്‍ന്നവരേയും കുട്ടികളേയും ഒരു പോലെ അലട്ടുന്ന പ്രശ്‌നം എന്നു വേണം, പറയുവാന്‍. കഫക്കെട്ട് വേണ്ട രീതിയില്‍ മാറ്റിയിലെങ്കില്‍ അണുബാധ ഗുരുതരമായി മാറുന്ന അവസ്ഥ വരെയുണ്ടാകും. പ്രത്യേകിച്ചും കുട്ടികള്‍ക്ക്.
കഫക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കുന്ന പല വീട്ടു വൈദ്യങ്ങളും നമ്മുടെ മുത്തശിമാരുടെ പക്കലുണ്ടായിരുന്നു. തലമുറകള്‍ കൈ മാറി വന്ന ഇത്തരത്തിലെ ഒരു വഴി അറിയാം. തികച്ചും നാടന്‍ വഴികളിലൂടെ വളരെ എളുപ്പം ഉണ്ടാക്കാവുന്ന മരുന്നാണിത്.
ആറോ എഴോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞു കഴുകിയെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചി അരിഞ്ഞിടുക. പകുതി ചെറുനാരങ്ങ തൊലിയോടെ ചെറു കഷ്ണങ്ങളാക്കി ഇതില്‍ മുറിച്ചിടുക. ഇതെല്ലാം ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കാം. അല്‍പനേരം തിളച്ചു കഴിഞ്ഞ് ഈ പാനീയം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇളം ചൂടോടെ തന്നെ കുടിയ്ക്കുക. നാരങ്ങ തൊലി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. നാരങ്ങയുടെ തൊലിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് കാരണം. ഈ വെള്ളത്തിന് ഈ തോല്‍ കാരണം കയ്പുണ്ടാകുമെങ്കിലും ഗുണം കൂടും.