HomeWorld Newsന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിൽ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്

ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിൽ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്

ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രോങ്ക്‌സിലെ ഒരു സബ്‌വേ സ്റ്റേഷനില്‍ ഒന്നിലധികം ആളുകള്‍ക്ക് വെടിയേറ്റതായി ന്യൂയോർക്ക് സിറ്റി പോലീസും അറിയിച്ചു. വെടിവച്ചയാള്‍ കസ്റ്റഡിയിലാണോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. എത്ര പേർക്ക് വെടിയേറ്റു എന്നതിനെക്കുറിച്ചോ ഇരകളുടെ ആരോഗ്യനില സംബന്ധിച്ചോ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് പറഞ്ഞു. മൗണ്ട് ഈഡന്‍ അവന്യൂ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ആളുകള്‍ തെക്കോട്ട് പോകുന്ന 4 ട്രെയിനിനായി കാത്തിരിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് വിവരം.

പരിക്കേറ്റവരില്‍ ഒരാള്‍ സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റ് അഞ്ച് പേരുടെ പരിക്കുകള്‍ സാരമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഒരാള്‍ തോക്ക് പുറത്തെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments