മലയാളിയുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള വെളുത്തുള്ളി നമ്മുടെ ഭക്ഷണശീലത്തിൽ ഭാഗമാണ്. എന്നാൽ മുളപ്പിച്ച വെളുത്തുള്ളി കഴിക്കുന്നതിന്റെ പ്രത്യേക ഗുണങ്ങൾ അറിയാമോ? ആ ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച വെളുത്തുള്ളി. ഇതിലെ എന്‍സൈമുകളാണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തിനും ബ്ലോക്കുകള്‍ മാറ്റുന്നതിനും സഹായിക്കുന്നത്. ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നവയാണ്. ഇവ മൂലമുണ്ടാകുന്ന എന്‍സൈമുകള്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ തടയാന്‍ ഏറെ നല്ലതാണ്.
ചെറിയ പച്ച കളറിൽ മുളവന്ന വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഇത് ഏറെ ഗുണകരമാണ്.
മുളപ്പിച്ച വെളുത്തുള്ളിയിലെ അജോയിന്‍, നൈട്രേറ്റുകള്‍ എന്നിവ രക്തം കട്ട പിടിയ്ക്കുന്നതു തടയുന്നതു വഴി സ്‌ട്രോക്ക് തടയാന്‍ സഹായിക്കുന്നു.
ഇത് ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങുന്നതുമെല്ലാം തടഞ്ഞ് ചര്‍മത്തിന് പ്രായക്കുറവു നല്‍കും.
ബാക്ടീരിയ, ഫംഗല്‍,വൈറൽ ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.
രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കുന്നതു വഴി ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
പ്രമേഹത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്നും മുളപ്പിച്ച വെളുത്തുള്ളി. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികളെ പരിഹരിക്കുന്നതോടൊപ്പം പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ചുമ, അണുബാധ, കോള്‍ഡ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി. മുളപ്പിച്ച വെളുത്തുള്ളി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് ഏറെ നല്ലതാണ്.