ഇസ്ലാമാബാദ്: മുഹമ്മദ് നബിയില്‍ വിശ്വാസം ഇല്ല എന്ന് അബദ്ധത്തിൽ പറഞ്ഞു പോയ ഈ കുട്ടി ചെയ്തത് എന്താണെന്നോ? അബദ്ധത്തില്‍ പറ്റിപോയ തെറ്റിന് ആണ്‍കുട്ടി നല്‍കിയത് സ്വന്തം കൈയാണ്. ഈശ്വരനിന്ദയാണ് താന്‍ കാട്ടിയത് എന്ന കുറ്റബോധമാണ് ഷാബിര്‍ അഹമ്മദിന് തന്റെ കൈ വെട്ടിമാറ്റാന്‍ പ്രേരിപ്പിച്ചത്. ആള്‍ക്കൂട്ടത്തില്‍ വെച്ച് മുഹമ്മദ് നബിയെ വിശ്വാമില്ലാത്തവര് കൈ പൊക്കാന്‍ ആവശ്യപ്പെട്ട പുരോഹിതന് മറുപടിയായാണ് ഷാബിര്‍ കൈകള്‍ പൊക്കിയത്. എന്നാല്‍ പിന്നീടാണ് ചോദ്യം എന്താണെന്ന് മനസ്സിലായത്. അറിയാതെയാണെങ്കിലും മുഹമ്മദ് നബിക്കെതിരെ പൊക്കിയ കൈകള്‍ വീട്ടില്‍ എത്തി 14 കാരൻ ബാലൻ വെട്ടി മാറ്റുകയായിരുന്നു.
” പുരോഹിതൻ ചോദിച്ച ചോദ്യത്തിന് ഞാൻ അബദ്ധവശാൽ എന്റെ വലങ്കൈ ഉയർത്തിയപ്പോൾ ഞാൻ ചെയ്തത് ദൈവദൂഷണമാണ്. അതുകൊണ്ട് ഈ പ്രായശ്ചിത്തം ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്”. ബാലൻ പറഞ്ഞു. പരിഹാരം ചെയ്യാനായി ബാലൻ തന്റെ കൈ പുല്ലുവെട്ടുന്ന യന്ത്രത്തിൽ വച്ചതിനു ശേഷം ബ്ലേഡ് കറക്കുകയായിരുന്നു.
ഇതിനു ശേഷം, മെഷീനിൽ നിന്നും താഴെവീണ തന്റെ മുറിച്ചുമാറ്റിയ കൈയും, പുഴപോലെ ഒഴുകിയ രക്തവും ഒരു ട്രേയിൽ പിടിച്ചു തന്റെ വീട്ടിൽ നിന്നും 100 മീറ്റർ മാറിയുള്ള പള്ളിയിൽ കൊണ്ടുവച്ചു. ഓടിക്കൂടിയ ആളുകളോട് താൻ ഒന്നും അസാധാരണമായി ചെയ്തില്ലെന്നും മരിക്കുന്നതിനു മുൻപ് തന്നെ ആശുപത്രിയിൽ എത്തിക്കാനും ബാലൻ ആവശ്യപ്പെട്ടു. അതെ സമയം, മകന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്ന എന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
ഏതായാലും സംഭവം ഗ്രാമവാസികൾ ഒന്നടങ്കം ആഘോഷിക്കുകയാണ്. തങ്ങളുടെ വീര പുത്രനായാണ് ഇപ്പോൾ അവനെ ആളുകൾ കാണുന്നത്.
Courtesy: BBC News
ALSO READ:
7 വയസ്സുകാരിയെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു മാറ്റി !
വീട്ടു ജോലിക്കായി ഗൾഫിലെത്തി; ഈ ആദിവാസി സ്ത്രീ അനുഭവിച്ച പീഡനങ്ങൾ ഒരാൾക്കും വരാതിരിക്കട്ടെ !