HomeNewsLatest Newsനർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു

നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു

അഹമദാബാദ്: പ്രശസ്ത നർത്തകിയായിരുന്ന മൃണാളിനി സാരാഭായ് (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അഹമദാബാദിലെ സ്വവസതിയായ ചിദംബരത്തിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. പ്രഗൽഭ ശാസ്ത്രജ്ഞൻ വിക്രം സാരാഭായുടെ ഭാര്യയാണ്. മകളായ പ്രശസ്ത നർത്തകിയും മകളുമായ മല്ലികാ സാരാഭായ് ആണ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തു വിട്ടത്. രാജ്യം പത്മവിഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. ദര്‍പണ അക്കാഡമിക് ഓഫ് ഫെര്‍ഫോമിങ് ആര്‍ട്‌സിന്റെ ആദ്യ ഡയറക്ടറാണ്. ഭരതനാട്യത്തിലും കഥകളിയിലും, മോഹിനിയാട്ടത്തിലും, കുച്ചുപ്പുടിയിലും, കഥക്കിലും, മണിപ്പൂരി നൃത്തത്തിലും എന്നു വേണ്ട ഭാരതത്തിലെ ശാസ്ത്രിയ നാടോടി നൃത്തരൂപങ്ങളിലല്ലാം നേടിയ അഗാധമായ പാണ്ഡിത്യം അവരുടെ നൃത്തസപര്യയില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments