HomeNewsLatest Newsപത്താൻകോട്ടിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

പത്താൻകോട്ടിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

പത്താൻകോട്ട്: പത്താൻകോട്ടിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പഞ്ചാബിലെ പത്താൻകോട്ടിനടുത്ത് പാകിസ്താൻ അതിർത്തിയിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാൾ ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു. മൂന്ന് പേർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായി സൈന്യം അറിയിച്ചു. ഇതിലൊരാളാണ് ബി.എസ്.എഫിന്‍റെ വെടിയേറ്റ് മരിച്ചത്. ഇയാൾ മരിച്ചതോടെ മറ്റ് രണ്ട് പേർ ഓടിപ്പോയി . പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പാകിസ്താനിൽ നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്താനായി ഈ മേഖലയാണ് മയക്കുമരുന്ന് മാഫിയ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നത്. അതിനാൽ നുഴഞ്ഞുകയറിയവർ തീവ്രവാദികളാണോ മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെടുന്നവരാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.

Also Read:

പത്താൻകോട്ട് ഭീകരാക്രമണം: മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

ഇവർ പത്താൻകോട്ടെ ഭീകരർ ! -ചിത്രങ്ങൾ കാണാം

പഞ്ചാബിൽ ഭീകരാക്രമണം; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments