HomeNewsLatest Newsഇവർ പത്താൻകോട്ടെ ഭീകരർ ! -ചിത്രങ്ങൾ കാണാം

ഇവർ പത്താൻകോട്ടെ ഭീകരർ ! -ചിത്രങ്ങൾ കാണാം

അമൃത്സര്‍: പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പിടിഐ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടു. ആറ് ഭീകരരെയാണ് പത്താന്‍കോട് വ്യോമ സേനാ കേന്ദ്രത്തിനുള്ളില്‍ വച്ച് സൈന്യം വധിച്ചത്. മുഖം വ്യക്തമാകുന്ന മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യന്‍ സൈനികരുടെ വേഷത്തിലായിരുന്നു തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തില്‍ നുഴഞ്ഞ് കയറിയത്. മൃതദേഹങ്ങളുടെ ചിത്രത്തില്‍ ഇത് വ്യക്തമായി കാണാം . വ്യോമ സേനാ കേന്ദ്രത്തിനുള്ളില്‍ നിന്ന് തന്നെ തീവ്രവാദികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ സംശയം. അല്ലാത്ത പക്ഷം ഇത്രയും പരിചിതമായ രീതിയില്‍ അവര്‍ക്ക് ആക്രമണം നടത്താനാകില്ലെന്നാണ് വിലയിരുത്തല്‍. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടികൂടിയ ആയുധങ്ങളുടെ വിവരങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments