HomeNewsLatest News7 വയസ്സുകാരിയെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു മാറ്റി !

7 വയസ്സുകാരിയെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു മാറ്റി !

കാബൂള്‍: 7 വയസ്സുകാരിയെ വിവാഹം ചെയ്യാൻ സമ്മതിക്കാത്ത ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു മാറ്റി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലിബാനിലെ ഫരിയാബ് പ്രവിശ്യയില്‍ താമസിക്കുന്ന 20 കാരിയുടെ മൂക്കാണ് വഴക്കിനിടെ യുവാവ് മുറിച്ചു മാറ്റിയത്. ഞായറാഴ്ചയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: 25 കാരനായ മുഹമ്മദ് ഖാന്‍ ഇറാനില്‍ നിന്നും തിരിച്ചെത്തിയ ഉടനെ 7 വയസ്സുകാരിയെ വിവാഹം ചെയ്യുന്ന കാര്യത്തെ കുറിച്ച് ഭാര്യയോട് സംസാരിക്കുകയുണ്ടായി. എന്നാൽ ഇതിനെ ഭാര്യ എതിർക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവാവ് ഭാര്യയുടെ മൂക്ക് മുറിച്ചു മാറ്റുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധുവിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എംബസിയാണ് ഇതിനുള്ള സൗകര്യം ഒരുക്കികൊടുത്തത്. അഫ്ഗാന്‍കാരിയായ യുവതി അപകടനില തരണം ചെയ്തതായി തുര്‍ക്കി മൈമാന ആശുപത്രി അധികൃതര്‍ അറിയിച്ചു.

ALSO READ:

നബിയില്‍ വിശ്വാസം ഇല്ല എന്ന് അബദ്ധത്തിൽ പറഞ്ഞു പോയ ഈ കുട്ടിക്ക് എന്തു സംഭവിച്ചു? -വീഡിയോ

വീട്ടു ജോലിക്കായി ഗൾഫിലെത്തി; ഈ ആദിവാസി സ്ത്രീ അനുഭവിച്ച പീഡനങ്ങൾ ഒരാൾക്കും വരാതിരിക്കട്ടെ !

പള്ളിയുടെ മുൻപിൽ വച്ച് നീലച്ചിത്ര നിർമ്മാണം ! -വീഡിയോ

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments