HomeWorld Newsതാൻ കാമുകനെ കൊന്ന വിവരം യുവതി ലോകത്തെ അറിയിച്ചത് ഇങ്ങനെ !

താൻ കാമുകനെ കൊന്ന വിവരം യുവതി ലോകത്തെ അറിയിച്ചത് ഇങ്ങനെ !

കാലിഫോര്‍ണ്ണിയ: കാമുകനുമായുണ്ടായ വഴക്കിൽ അബദ്ധത്തിൽ കാമുകനെ കൊലപ്പെടുത്തിയ യുവതി കൊലപാതക വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുവതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണ്ണിയ സാന്‍ ബെര്‍നാഡിനോ സ്വദേശിയായ നകാസിയ ജെയിംസിനെയാണ് കാലിഫോര്‍ണ്ണിയ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ കാമുകന്‍ ഡോറിയന്‍ പവല്‍ മദ്യം ഉപയോഗിക്കാറുണ്ടെന്നും അതിനെത്തുടര്‍ന്നുണ്ടായ വഴക്കിലും തര്‍ക്കത്തിനിടയിലുമാണ് താന്‍ ആയുധമുപയോഗിച്ച് കാമുകനെ കൊലപ്പെടുത്തിയതെന്നാണ് നകാസിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാമുകൻ തന്നെ വല്ലാതെ ഉപദ്രവിച്ചെന്നും എന്നാല്‍ അവനെ വേദനിപ്പിക്കണമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും നകാസിയ ഫേസ് ബുക്കിൽ കുറിച്ചു.എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പൊലീസ് ഒന്നും പറയുന്നില്ല. അതേസമയം, പൊലീസ് ചോദ്യം ചെയ്യലിനിടെ കാമുകന്‍ മരിച്ചത് അബദ്ധവശാലാണെന്ന് നകാസിയ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

fb-post

 

 

 

 

 

 

 

”ആ മാഗസിന്‍ ഫോട്ടോ എന്റെ ജീവിതം മാറ്റി മറിച്ചു”: ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോൺ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments