HomeNewsLatest Newsനാലുവയസ്സുകാരിയെ ബസ്സിൽ വച്ച് പീഡിപ്പിച്ച ബസ്‌ ജീവനക്കാരൻ അറസ്റ്റിൽ

നാലുവയസ്സുകാരിയെ ബസ്സിൽ വച്ച് പീഡിപ്പിച്ച ബസ്‌ ജീവനക്കാരൻ അറസ്റ്റിൽ

ഉജ്ജയിൻ: ഓടുന്ന സ്കൂൾ ബസിൽവെച്ച് നാലു വയസുകാരിയായ നഴ്സറി വിദ്യാർഥിനിയെ ബലാൽസംഗത്തിന് ഇരയാക്കി. സംഭവത്തിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവമുണ്ടായത്. അവസാന സ്‌റ്റോപ്പിലിറങ്ങേണ്ട കുട്ടി ബസില്‍ ഒറ്റയ്ക്കായിരുന്നു. മറ്റ് കുട്ടികൾ ബസിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം കണ്ടക്ടർ മഹേഷ് ഭഗവാൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തി പീഡനവിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഒളിവിലായിരുന്ന ബസ് ജീവനക്കാരനെ രാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തിൽ ഡ്രൈവറുടെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments