HomeCinemaMovie News''ആ മാഗസിന്‍ ഫോട്ടോ എന്റെ ജീവിതം മാറ്റി മറിച്ചു'': ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോൺ

”ആ മാഗസിന്‍ ഫോട്ടോ എന്റെ ജീവിതം മാറ്റി മറിച്ചു”: ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോൺ

സണ്ണി ലിയോണിനെ അറിയാത്തവര്‍ ആരുമില്ല. പക്ഷെ സണ്ണിയുടെ ഭൂതകാലത്തെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? പോണ്‍ പദവിയില്‍ നിന്നും ബോളിവുഡ് ലോകത്തേക്കുള്ള ആ വളര്‍ച്ച കണ്ണടച്ച് തുറക്കും മുമ്പായിരുന്നു. ഇന്ന് സണ്ണി അറിയപ്പെടുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ എന്ന പദവിയിലാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സണ്ണിയുടെ ഭൂതകാലത്തെപ്പറ്റി അത്രയൊന്നും ആർക്കും അറിയില്ല. സണ്ണിയുടെ ആരാധകര്‍ക്ക് വേണ്ടി തന്റെ ഭൂതകാലത്തെക്കുറിച്ച് തുറന്നു പറയുന്നു

സണ്ണി എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. ഗോഗു എന്നാണ് വീട്ടില്‍ അച്ഛനും അമ്മയും വിളിക്കുന്നത്.സഹോദരനെ വിളിക്കുന്ന പേരാണ് ലിയോണ്‍. സന്ദീപ് എന്നാണ് സഹോദരന്റെ പേര്. അഭിമുഖങ്ങള്‍ വന്നപ്പോള്‍ ഒരു മാറ്റത്തിന് ലിയോണ്‍ എന്ന് കൂട്ടി ചേര്‍ത്തു. എന്നാൽ, പിന്നീട് ആ പേരാണ് എന്നെ തുണച്ചതെന്നു താരം പറയുന്നു.
ചെറിയ പ്രായത്തില്‍ തന്നെ തെറിച്ച പെണ്‍കുട്ടിയായിരുന്നു എന്ന് സണ്ണി സ്വയം പറയുന്നു.താമസിച്ചിരുന്ന തെരുവില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. അവരുമായി ഹോക്കി കളിച്ചിരുന്ന ഏക പെണ്‍കുട്ടി സണ്ണിയായിരുന്നു.

ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട സൗന്ദര്യം എനിക്കുണ്ടായിരുന്നില്ല. നിറമോ, പൊക്കമോ, വണ്ണമോ ഒന്നും എനിക്കിലായിരുന്നു. കാനഡയിലാണ് ഞാൻ പഠിച്ചത്. കാനേഡിയന്‍ കൂട്ടുകാരില്‍ വെളുത്ത നിറമില്ലാത്ത കുട്ടി താന്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവരില്‍ ഒരാളായി മാറാന്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ നാണക്കാരിയായിരുന്നു ഞാന്‍. പിന്നീട് ഹൈസ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ മാറി കിട്ടിയത്.

19ാം വയസ്സിലാണ് മാഗസിനു വേണ്ടി ഫോട്ടോ എടുക്കുന്നത്. അതില്‍ മോശമായി ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സെക്‌സി ലുക്കാണ് തനിക്കെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ആ മാഗസിന്‍ ഫോട്ടോയില്‍ നിന്നാണ് ജീവിതം മാറിമറിയുന്നത്. പിന്നീട് ടെലിവിഷന്‍, റേഡിയോ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും മോശമല്ല. അത് ഓരോരുത്തരും എത്തരത്തില്‍ കാണുന്നു എന്നതിലാണ് പ്രശ്‌നം.

ജീവിതത്തില്‍ ഓര്‍ത്ത് കരയുന്ന നിമിഷങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. തന്നെയാരും പീഡിപ്പിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. നല്ല ബാല്യമായിരുന്നു അച്ഛനും അമ്മയും തന്നത് എന്നും സണ്ണി പറയുന്നു. അടച്ചിട്ട റൂമില്‍ ആനയെ കാണുന്ന ഭയമാണ് ചിലര്‍ക്ക് എന്നെ കാണുമ്പോള്‍. അവാര്‍ഡ് വേദികളില്‍ തന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. സ്റ്റേജില്‍ കയറാന്‍ ചിലര്‍ മാത്രമാണ് സമ്മതിച്ചത്. അവരുടെ മനസ്സില്‍ എന്താണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല. എന്നാൽ, ഇന്ന് എന്നോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എന്റെ വിജയത്തിന് പുറകില്‍ എന്റെ ഭര്‍ത്താവാണ്. ഭര്‍ത്താവാണെന്റെ ബലം. ബോളിവുഡില്‍ നായികയാവുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. സണ്ണി പറയുന്നു.

താൻ കാമുകനെ കൊന്ന വിവരം യുവതി ലോകത്തെ അറിയിച്ചത് ഇങ്ങനെ !

മുസ്ലിം പുരുഷന്മാർക്ക് അമുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ അല്ലാഹ് അനുവാദം നല്‍കിയിട്ടുണ്ട്: വനിതാ പ്രൊഫസർ

ഇത് മരത്തിൽ കായ്ക്കുന്ന വയാഗ്ര !

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments