HomeCinemaMovie Newsമമ്മൂട്ടിയും കമലഹാസനും ആദ്യമായി ഒന്നിക്കുന്നു

മമ്മൂട്ടിയും കമലഹാസനും ആദ്യമായി ഒന്നിക്കുന്നു

കമലഹാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും കമലഹാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു. ഹോളിവുഡിലെ സാങ്കേതിക പ്രവർത്തകരുമായി പുതിയ ചിത്രത്തിന്റെ ചർച്ചയിലാണ് കമലഹാസൻ ഇപ്പോൾ. ഈ ചിത്രവും വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവും പൂർത്തിയാക്കിയശേഷമേ കമൽ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കൂ. കമലിനും മമ്മൂട്ടിക്കും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് ചിത്രത്തിലെന്നും കമൽ മമ്മൂട്ടിയുമായി ആദ്യവട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞെന്നുമാണ് അറിവ്. മണിരത്‌നത്തിന്റെ ദളപതിയിൽ രജനികാന്തിനോടൊപ്പമഭിനയിച്ച മമ്മൂട്ടി വർഷങ്ങൾക്കുശേഷമാണ് തമിഴകത്തെ ഒരു വൻ താരത്തോടൊപ്പമഭിനയിക്കുന്നത്. അതേസമയം ജയം രവിയുടെ സഹോദരൻ മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും, വിജയ് യും ഒന്നിക്കുന്നുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നാണ് മമ്മൂട്ടി ക്യാമ്പിൽ നിന്നുള്ള സൂചന. ഇപ്പോൾ കൊടൈക്കനാലിൽ റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന തമിഴ് ചിത്രത്തിലഭിനയിച്ചുവരികയാണ് മമ്മൂട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments