HomeNewsShortഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ‘ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ’ വിക്ഷേപിച്ചു

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ‘ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ’ വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാം ഉപഗ്രഹം ‘ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ’ ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. 9.31നായിരുന്നു വിക്ഷേപണം. ഇതോടെ ഗതിനിര്‍ണയ പ്രക്രിയയിൽ അമേരിക്കയുടെ ഗ്ളാബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്), റഷ്യയുടെ ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഇന്ത്യക്ക് ഒഴിവാക്കാനാകും. ഐ.ആര്‍.എന്‍.എസ്.എസ് -1ഡി വിക്ഷേപണത്തോടെ ഇത് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. പി.എസ്.എല്‍.വിയുടെ 33ാമത് വിക്ഷേപണമായിരുന്നു ഐ.ആര്‍.എന്‍.എസ്.എസ് -1 ഇയുടെത്. ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ നാലെണ്ണം ഇതിനു മുൻപ് വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments