HomeWorld Newsകാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസം അനുവദിക്കുന്നു ! പുതിയ കുടിയേറ്റ പൗരത്വനിയമം നിലവിൽ !

കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസം അനുവദിക്കുന്നു ! പുതിയ കുടിയേറ്റ പൗരത്വനിയമം നിലവിൽ !

ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു എന്ന വാർത്തകൾക്കിടയിൽ കാനഡയിലെ പുതിയ കുടിയേറ്റ നിയമം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാകുന്നു. കനേഡിയന്‍ ക്യാമ്പസുകളില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കുന്ന സമര്‍ത്ഥരായ വിദേശ വിദ്യാര്‍ത്ഥികളെ കാനഡയില്‍ തന്നെ സ്ഥിരതാമസക്കാരാക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. വിദ്യാര്‍ത്ഥികളെ പൗരത്വത്തിന് പരിഗണിക്കുന്നതിനായി സമഗ്ര റാങ്കിങ് രീതിയും നടപ്പിലാക്കും.

 

 

 

ഈ മാസം 18 മുതല്‍ പുതിയ കുടിയേറ്റപൗരത്വ നിയമം പ്രാബല്യത്തില്‍ വരും. കുടിയേറ്റ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സ്ഥിരമായി മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ടെന്നും ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്നും കനേഡിയന്‍ എമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

 

 
ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 11 ശതമാനത്തോളം കാനേഡിയന്‍ ക്യാമ്പസുകളിലാണ് പഠിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം 66,000 ല്‍ നിന്ന് ഒരു ദശകം കൊണ്ട് 1,24,000 ലേക്ക് എത്തുകയും ചെയ്തു. കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 14 ശതമാനമാണ് ഇന്ത്യക്കാര്‍. ഏറ്റവും കൂടുതലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്ഥാനം. 2004 നെ അപേക്ഷിച്ച് 2013-14 കാലഘട്ടത്തിലേക്ക് എത്തുമ്പോള്‍ കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 88 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments