HomeAround KeralaIdukkiഇയാളെ സൂക്ഷിക്കുക ! ഈ മോഹന വാഗ്ദാനവുമായി ഇയാൾ നിങ്ങളെയും സമീപിച്ചേക്കാം !

ഇയാളെ സൂക്ഷിക്കുക ! ഈ മോഹന വാഗ്ദാനവുമായി ഇയാൾ നിങ്ങളെയും സമീപിച്ചേക്കാം !

സിനിമാ നിര്‍മാതാവെന്ന് അവകാശപ്പെട്ടു പലരില്‍ നിന്നുമായി പണം തട്ടിയെടുത്ത ജിജോ മാത്യുവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ആള്‍ക്കാരെ പറ്റിക്കുന്നത്. വിശ്വാസത്തിനായി സിനിമാ താരങ്ങൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ഇയാൾ ആളുകളെ കാണിച്ചിരുന്നു. കട്ടപ്പന സ്വദേശിയില്‍ നിന്ന് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ഓഹരി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 13 ലക്ഷം തട്ടിയെടുത്തത്. ഭൂമി നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നുമായി പണം കടം വാങ്ങിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്താര്‍ബുദ രോഗി ഉള്‍പ്പടെ മുപ്പതോളം പേരില്‍ നിന്നായി കോടികളാണ് ജിജോ മാത്യു തട്ടിയെടുത്തത്.

 

 
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ കാണിച്ച് സിനിമാ നിര്‍മാതാവാണെന്ന് സ്വയം അവകാശപ്പെടും. ഇയാളുടെ തട്ടിപ്പിനിരയായ 19 ആള്‍ക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാഞ്ചാലിമേട്ടിലെ ലൊക്കേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 30 പേരില്‍ നിന്നായി 3 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖകളും മുദ്രപത്രവും ചെക്കും നല്‍കിയാണ് ഇയാള്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കുന്നത്.

 

 

 

രക്താര്‍ബുദ രോഗം ബാധിച്ച രാജാക്കാട് വെള്ളാപ്പിളില്‍ അനൂപ് ചികിത്സയ്ക്കായി കരുതി വെച്ച 20 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഭൂമി വിറ്റ തുകയാണിത്. അനൂപിന്റെ വീട്ടില്‍ സ്ഥിര സന്ദര്‍ശനം നടത്തി വിശ്വാസ്യത നേടിയതിനു ശേഷം ഉടന്‍ മടക്കി നല്‍കാമെന്ന ഉറപ്പിലാണ് പണം കടം വാങിയത്. തുക എഴുതാത്ത ചെക്ക് ഉറപ്പിനായി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് തുക ലഭിക്കാതെ വന്നതോടെയാണ് അനൂപ് ചെക്കുമായി ബാങ്കിനെ സമീപിച്ചത്. പണമില്ലാത്തതിനാല്‍ ചെക്ക് മുടങ്ങിയതോടെ അനൂപ് പോലീസിനെ സമീപിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പുകൾ പുറത്ത് വന്നത്.

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments