HomeSportsഗോളടിച്ചും അടിപ്പിച്ചും മെസ്സി; ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിൽ അർജന്റീന കൊളംബിയയെ തകർത്തു

ഗോളടിച്ചും അടിപ്പിച്ചും മെസ്സി; ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിൽ അർജന്റീന കൊളംബിയയെ തകർത്തു

അര്‍ജന്റീന നിരാശപ്പെടുത്തിയില്ല. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന കൊളംബിയയെ പൂട്ടി. നാല് മത്സരങ്ങളിലും തോറ്റ അര്‍ജന്റീന കൊളംബിയയ്‌ക്കെതിരെ ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യത തന്നെ നഷ്ടപ്പെടും എന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ മെസ്സിയും കൂട്ടരും അവസരത്തിനൊത്ത് ഉയര്‍ന്നു. ഏകപക്ഷീയമായ നാല് ഗോള്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന നാലാം സ്ഥാനത്തെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ അര്‍ജന്റീനയുടെ വിജയശില്‍പിയും കളിയിലെ താരവും. ഒന്‍പതാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി തന്നെയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഇരുപത്തിരണ്ടാം മിനുട്ടില്‍ ലൂക്കാസ് പ്രോറ്റോയാണ് ലീഡുയര്‍ത്തിയത്. മെസി നീട്ടി നല്‍കിയ പാസിലാണ് ഈ ഗോളും പിറന്നത്. ഗോളടിച്ചതിന് പിന്നാലെ ഗോളടിപ്പിച്ചും മെസ്സി അര്‍ജന്റീനയുടെ താരമായി.

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments