HomeWorld Newsയുഎഇയില്‍ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയരുന്നു; കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉയർന്നത് 35 % പ്രീമിയം...

യുഎഇയില്‍ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയരുന്നു; കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉയർന്നത് 35 % പ്രീമിയം തുക

യുഎഇയില്‍ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു മാസത്തനിടെ പ്രീമിയത്തില്‍ പത്ത് ശതമാനം മുതല്‍ 35 ശതമാനം വര്‍ധനയുണ്ടായെന്നാണ് യുഎഇ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന പ്രായം, രോഗസാധ്യത എന്നിവ കണക്കിലെടുത്താണ് പ്രീമിയം വര്‍ധിപ്പിക്കുന്നത്. വനിതകളുടെ പ്രീമിയത്തിലാണ് വലിയ വര്‍ധനയുണ്ടായത്.

ദുബൈയില്‍ നാലായിരം ദിര്‍ഹത്തിന് താഴെ ശമ്ബളമുള്ള ജീവനക്കാര്‍ക്ക് നല്‍കുന്ന അടിസ്ഥാന ആരോഗ്യ ഇൻഷൂറൻസ് പ്രീമിയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, നാലായിരത്തിന് മുകളില്‍ ശമ്ബളമുള്ളവര്‍, വിവാഹിതരായ സ്ത്രീകള്‍ എന്നിവരുടെ പ്രീമിയം പത്ത് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള വനിതകളുടെ പ്രീമിയം 20 മുതല്‍ 30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമേഖലയിലെ ചെലവ് വര്‍ധിക്കുന്നതാണ് പ്രീമിയം തുക കുത്തനെ വര്‍ധിപ്പിക്കാൻ കാരണമെന്നാണ് ഇൻഷൂറൻസ് കമ്ബനികള്‍ നല്‍കുന്ന വിശദീകരണം. ഉപഭോക്താക്കളുടെ പ്രായം കൂടി കണക്കിലെടുത്താണ് പ്രീമിയം വര്‍ധിപ്പിക്കുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments