ദിവസവും ഇങ്ങനെ പല്ലു തേയ്ക്കാറുണ്ടോ?? ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ! പുതിയ പഠനം

70

ഹൃദയവും പല്ലുതേപ്പുമായി ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും പല്ല് തേക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനം. കൂടുതൽ തവണ പല്ല് തേക്കുന്നത് ഹൃദ്രോഗ സാധ്യത 12 ശതമാനത്തോളം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇടയ്ക്കിടെ പല്ല് തേക്കുന്നത് വഴി പല്ലിനടിയിലും മോണയിലുമുള്ള രോഗാണുക്കളെ കുറയ്ക്കുകയും അതുവഴി ഇവ രക്തത്തിലേക്ക് കടക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

ദന്താരോഗ്യത്തിന് പ്രാധാന്യം നൽകാത്താവരുടെ രക്തത്തിൽ രോഗാണുക്കൾ ഉണ്ടാകാൻ കാരണമാണെന്ന് മുൻപ് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഹൃദയം തുറന്നു ചിരിക്കണമെന്ന് തോന്നുമ്പോള്‍ ആരോഗ്യമുള്ള പല്ലുകള്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരാരാണ് . അത് കൊണ്ട് തന്നെ ദന്ത നിരകളുടെ പരിചരണം പല്ല് മുളയ്ക്കുന്നതിനു മുന്‌പേ തുടങ്ങേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ദന്ത സംരക്ഷണ ബോധം വളര്ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ദാന്താരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനാകും .