HomeWorld NewsGulfഅബുദാബിയിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച്‌ സ്ത്രീകള്‍ക്ക് വേണ്ടി രഹസ്യമായി പ്ലാസ്റ്റിക് സര്‍ജറി; പോലീസ് കണ്ടെത്തിയത് നടുക്കുന്ന കാര്യങ്ങൾ

അബുദാബിയിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച്‌ സ്ത്രീകള്‍ക്ക് വേണ്ടി രഹസ്യമായി പ്ലാസ്റ്റിക് സര്‍ജറി; പോലീസ് കണ്ടെത്തിയത് നടുക്കുന്ന കാര്യങ്ങൾ

അബുദാബിയിലെ ഫ് ളാറ്റ് കേന്ദ്രീകരിച്ച്‌ രഹസ്യമായും നിയമവിരുദ്ധമായും പ്ലാസ്റ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിവന്ന കേന്ദ്രത്തില്‍ റെയ്ഡ്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റും(ഡിഇഡി), പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ നിരവധി സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക് സര്‍ജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

താമസിക്കാന്‍ അനുവാദം നല്‍കിയിരുന്ന ഫ് ളാറ്റിലാണ് അനധികൃതമായി ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഡിഇഡി കൊമേഴ്ഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് ആക്ടിക് ഡയറക്ടര്‍ അഹമ്മദ് തറാഷ് അല്‍ ഖ്വബൈസി അറിയിച്ചു. തലസ്ഥാന നഗരത്തിലെ ഈ ഫ് ളാറ്റില്‍ വച്ച്‌ നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക സേവനങ്ങള്‍ നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടത് ലൈസന്‍സുള്ള മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മാത്രമാണെന്നും ഡിഇഡി അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments