HomeWorld NewsGulfപ്രവാസികൾ ഇനി വഞ്ചിതരാകില്ല; വ്യാജവിസ തിരിച്ചറിയാനുള്ള പുതിയ കിടിലൻ മാര്‍ഗവുമായി യുഎഇ

പ്രവാസികൾ ഇനി വഞ്ചിതരാകില്ല; വ്യാജവിസ തിരിച്ചറിയാനുള്ള പുതിയ കിടിലൻ മാര്‍ഗവുമായി യുഎഇ

വിസ നമ്പറും വിസ ലഭിച്ചയാളുടെ പാസ്പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച്‌ വിസ വ്യാജമാണോ, അല്ലെയോ എന്ന് മനസ്സിലാക്കാനാവുന്ന പുതിയ മാര്‍ഗവുമായി യു എ ഇ. താമസ കുടിയേറ്റ വകുപ്പാണ് ഇതിന് പിന്നില്‍. വ്യാജ വെബ്സൈറ്‍റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, വിസ നമ്ബര്‍, ജനന തീയതി, വിസയിലെ ചില വിവരങ്ങള്‍ എന്നിവ നല്‍കുകയാണ് മാര്‍ഗം. വിസ വ്യാജമല്ലെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ വെബ്‍സൈറ്റില്‍ കാണാന്‍ സാധിക്കും.

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തില്‍പ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ നിരവധിപ്പേര്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്. വ്യാജ സന്ദര്‍ശക വിസയും തൊഴില്‍ വിസയും നല്‍കി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വിസയുടെ കാലാവധിയും അറിയാന്‍ കഴിയും. സമാന രീതിയില്‍ ദുബൈ താമസ കുടിയേറ്റ വകുപ്പിന്‍റെ മൊബൈല്‍ ആപ്ളിക്കേഷനിലൂടെയും വിസ ഒറിജിനലാണോ എന്ന് മനസ്സിലാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments