HomeWorld NewsGulfകറൻസി നോട്ട് നിരോധനം; പ്രവാസികളുടെ ആശങ്കകൾ പരിഹരിയ്ക്കാൻ അടിയന്തരനടപടി എടുക്കണം : നവയുഗം

കറൻസി നോട്ട് നിരോധനം; പ്രവാസികളുടെ ആശങ്കകൾ പരിഹരിയ്ക്കാൻ അടിയന്തരനടപടി എടുക്കണം : നവയുഗം

1000, 500 രൂപയുടെ കറൻസി നോട്ടുകളുടെ നിരോധനം മൂലം പ്രവാസി ഇൻഡ്യാക്കാർക്കുണ്ടായ ആശങ്കകൾ പരിഹരിയ്ക്കാൻ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്കാരികവേദി ദമ്മാം മാറാത്ത് യൂണിറ്റ് രൂപീകരണസമ്മേളനം ആവശ്യപ്പെട്ടു.

 

 

യാത്ര ആവശ്യങ്ങൾക്കും മറ്റുമായി 500, 1000 രൂപ നോട്ടുകൾ നാട്ടിൽ നിന്നും കൂടെകൊണ്ടു പോന്ന പ്രവാസികൾ, ആ കറൻസി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. നാട്ടിലേയ്ക്ക് പോകുന്നവരുടെ കൈയ്യിൽ ഇത്തരം കറൻസി നോട്ടുകൾ കൊടുത്തയയ്ക്കുക എന്നത് എല്ലാ പ്രവാസികൾക്കും പ്രായോഗികമല്ല. മണി എക്സ്ചേഞ്ചുകൾ വഴിയോ, ഇന്ത്യൻ എംബസ്സി വഴിയോ അത്തരം കറൻസികൾ മാറ്റി വാങ്ങാനുള്ള സംവിധാനം കേന്ദ്രസർക്കാർ ഒരുക്കണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

 

നവയുഗം കേന്ദ്രകമ്മിറ്റി നിയമസഹായവേദി കൺവീനർ ഷാൻ പേഴുംമൂടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദമ്മാം മാറാത്ത് യൂണിറ്റ് രൂപീകരണയോഗം, നവയുഗം ദമ്മാം മേഖലകമ്മിറ്റി പ്രസിഡന്റ് അരുൺ നൂറനാട് ഉത്‌ഘാടനം ചെയ്തു. ഷമീർ സ്വാഗതവും, അജിത്ത് നന്ദിയും പറഞ്ഞു.

 

 

യൂണിറ്റ് പ്രസിഡന്റ് ആയി ഷമീർ പെരുമാതുറയെയും, വൈസ് പ്രസിഡന്റുമാരായി സജയൻ പെരുമ്പുഴ, ഷഹനാദ് എന്നിവരെയും, യൂണിറ്റ് സെക്രട്ടറിയായി അജിത്ത് ആലുംമൂടിനെയും, ജോയിന്റ് സെക്രട്ടറിമാരായി കൃഷ്ണകുമാർ, സിജു എന്നിവരെയും, യൂണിറ്റ് ഖജാൻജിയായി മോനിഷ് പെരുങ്ങുഴിയെയും യോഗം തെരഞ്ഞെടുത്തു.
രവി കെ.ആർ, വിനു മോഹൻ, ഷൈജു, അബ്ദുൾ നാസർ, സമീഷ് ഒ.പി, സുധീർ.പി, സനിൽ കുമാർ, ഷെഹിൻ, ഷാജി എം.കെ എന്നിവരെ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു.

 
ഫോട്ടോ: നവയുഗം സാംസ്കാരികവേദി ദമ്മാം മാറാത്ത് യൂണിറ്റ് ഭാരവാഹികൾ.
1) പ്രസിഡന്റ് – ഷമീർ പെരുമാതുറ
2) സെക്രട്ടറി – അജിത്ത് ആലുംമൂട്
3) ഖജാൻജി – മോനിഷ് പെരുങ്ങുഴി

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

ഹിന്ദുകേന്ദ്രത്തിൽ താമസിച്ചെന്നു ആരോപണം; മുസ്ലിംദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു !

തുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും….ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments