HomeWorld NewsGulfയുഎഇയിലുടനീളം 50 സിനിമാശാലകള്‍; സിനിമാ മേഖലയിലും പ്രവേശിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്; ആയിരക്കണക്കിന് ആളുകൾക്ക് ജോലി അവസരം...

യുഎഇയിലുടനീളം 50 സിനിമാശാലകള്‍; സിനിമാ മേഖലയിലും പ്രവേശിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്; ആയിരക്കണക്കിന് ആളുകൾക്ക് ജോലി അവസരം ഒരുങ്ങുന്നു

ലുലു ഗ്രൂപ്പ് സിനിമാ വ്യവസായ മേഖലയിലേക്കും പ്രവേശിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഷോപ്പിംഗ് മാള്‍ ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പര്‍ട്ടിയും സ്റ്റാര്‍ സിനിമാസും യുഎഇയിലും മേഖലയിലും സിനിമാ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംയുക്ത കരാര്‍ ഒപ്പിട്ടു. സ്റ്റാര്‍ സിനിമാസ് പ്രവര്‍ത്തിപ്പിക്കുന്ന നിലവിലുള്ള 76 സ്‌ക്രീനുകളിലേക്ക് 22 അധിക സ്‌ക്രീനുകള്‍ തുറക്കുന്നതിനുള്ള കരാറിലാണ് ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പര്‍ട്ടിയും സ്റ്റാര്‍ സിനിമാസും ഒപ്പുവച്ചത്. കരാര്‍ പ്രകാരം 2023 സെപ്റ്റംബറില്‍ അല്‍ റഹ മാളില്‍ മൂന്ന് സ്‌ക്രീനുകളും അല്‍ വഹ്ദ മാളില്‍ ഒമ്ബത് സ്‌ക്രീനുകളും അല്‍ ഫോഹ് മാളില്‍ ആറ് സ്‌ക്രീനുകളും ബരാരി ഔട്ട്‌ലെറ്റ് മാളില്‍ നാല്‌ സ്‌ക്രീനുകളും തുറക്കും.

യുഎഇയിലുടനീളം 50 സിനിമാശാലകള്‍ തുറക്കാനും വരും വര്‍ഷങ്ങളില്‍ നൂറുകണക്കിന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും പദ്ധതിയിടുന്നു. 50-ലധികം സിനിമാശാലകള്‍ തുറക്കാൻ ആസൂത്രണം ചെയ്യുന്നതിനാല്‍ ഗണ്യമായ അളവില്‍ മനുഷ്യശക്തി ആവശ്യമാണെന്നും ഓരോന്നിനും കുറഞ്ഞത് 25-30 ആളുകള്‍ വേണ്ടിവരുമെന്നും സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാൻ 1,500 ജീവനക്കാര്‍ വരെ ആവശ്യമാണെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്റഫ് അലിയെ ഉദ്ധരിച്ച്‌ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments