HomeUncategorized''ആ ഫോട്ടോ എന്റേതല്ല, നിയമനടപടികൾ കൈക്കൊണ്ടുകഴിഞ്ഞു''; തൻ്റെ പേരില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് മീനാക്ഷി...

”ആ ഫോട്ടോ എന്റേതല്ല, നിയമനടപടികൾ കൈക്കൊണ്ടുകഴിഞ്ഞു”; തൻ്റെ പേരില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് മീനാക്ഷി പറയുന്നു

തൻ്റെ പേരില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ വ്യാജമെന്ന് വ്യക്തമാക്കി ബാലതാരം മീനാക്ഷി അനൂപ്. സോഷ്യൽ മീഡിയ വഴിയാണ് താരം ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. മീനാക്ഷി എന്ന പേജിന്റെ അഡ്മിൻ ആണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് :

“മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല, ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു. മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു. ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ അവര്‍ ക്ഷമിച്ചേക്കാം, എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്. അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത്” മീനാക്ഷി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments