HomeNewsLatest Newsപുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ഒരുങ്ങുന്നതായി സൂചന; അപ്രതീക്ഷിത കരുനീക്കത്തിൽ...

പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ഒരുങ്ങുന്നതായി സൂചന; അപ്രതീക്ഷിത കരുനീക്കത്തിൽ ഞെട്ടി കോൺഗ്രസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ഒരുങ്ങുന്നതായി സൂചന. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നാണ് സൂചന. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എല്‍ഡിഎഫ് പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മുന്‍പ് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നത്. സെപ്തംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 നാണ്. സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments