HomeWorld NewsGulfപ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു !

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു !

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് ബഹ്‌റൈനില്‍ എംപിമാരുടെ അംഗീകാരം. പ്രവാസികള്‍ അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നതു രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് തുണയാകുമെന്നാണു കണക്കുകൂട്ടല്‍. ആറു ലക്ഷം പ്രവാസികള്‍ ബഹ്‌റൈനിലുള്ളതായാണു കണക്ക്. 0.5-1 % നിരക്കില്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനാണു ശുപാര്‍ശ. വരുമാനവര്‍ധനയ്ക്ക് നികുതിയേക്കാള്‍ മികച്ച മാര്‍ഗമെന്ന നിലയിലാണ് നിര്‍ദേശം അവതരിപ്പിച്ചത്. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ പിരിച്ചുവിടാനുള്ള നിര്‍ദേശവും എംപിമാര്‍ അംഗീകാരിച്ചു. വര്‍ക് പെര്‍മിറ്റ് തീരുന്ന മുറയ്ക്ക് ജോലിയില്‍ നിന്ന് ഒഴിവാക്കാനാണു നിര്‍ദേശം. സ്വദേശി പൗരന്‍മാരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനാണിത്. വോട്ടെടുപ്പിലൂടെ അംഗീകരിച്ച ഇരു നിര്‍ദേശങ്ങളും കൂടുതല്‍ ചര്‍ച്ചയ്ക്കായി ശൂറാ കൗണ്‍സിലിനു സമര്‍പ്പിച്ചു.

 

 

 

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഫീസ് എന്ന എം.പി.മുഹമ്മദ് അല്‍ അഹമ്മദിന്റെ നിര്‍ദേശം അടിയന്തരമായി പരിഗണിക്കണമെന്ന് ഒരുകൂട്ടം എംപിമാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പണത്തില്‍നിന്നു ചെറിയൊരു ശതമാനം ഫീസ് ആയി ഈടാക്കുന്നതിന് ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റിയും നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഫീസോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്വതന്ത്ര സമ്പദ് വ്യവസ്ഥ എന്ന ബഹ്‌റൈന്റെ നയം ഇതുവഴി ലംഘിക്കപ്പെടുമെന്ന് കാണിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

 

 

 

വിദേശനിക്ഷേപം ഇല്ലാതാക്കാനും ഈ നീക്കം വഴിവയ്ക്കുമെന്ന് സിബിബി ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായി പണം കടത്താന്‍ പിന്നീട് ഇത് ജനങ്ങളെ പ്രേരിപ്പിച്ചേക്കുമെന്നുള്ള ആശങ്കയും പങ്കുവച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം എന്ന നിലയില്‍ എംപി ജലാല്‍ കാഥേം ആണ് സര്‍ക്കാര്‍ മേഖലയിലെ പകുതി പ്രവാസികളെയും പിരിച്ചുവിടുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments