HomeWorld NewsGulfദുബായിൽ പിതാവ് ഓടിച്ച കാര്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു

ദുബായിൽ പിതാവ് ഓടിച്ച കാര്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു

ദുബായ്: ദുബായിൽ പിതാവ് കാര്‍ പിന്നിലേക്കെടുക്കവേ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകള്‍ സമയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഹൂര്‍അല്‍അന്‍സിലെ വില്ലയിലായിരുന്നു അപകടം നടന്നത്. പാര്‍ക്കിങ് ഏരിയയില്‍ നിന്നും കാര്‍ പുറകിലേക്ക് എടുക്കുമ്പോള്‍ കുട്ടിയുടെ ദേഹത്ത് കൂടി കയറുകയായിരുന്നു. കുട്ടി പാര്‍ക്കിങ് ഏരിയയില്‍ നിലത്ത് വീണു കിടക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ കാലത്തെ ചികിത്സയ്ക്ക് ശേഷം ജനിച്ച കുഞ്ഞാണ് മരിച്ചത്. ആബിദും കുടുംബവും ദുബായില്‍ സ്ഥിരതാമസക്കാരാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതശരീരം നാട്ടില്‍ എത്തിക്കും.

പത്തനംതിട്ടയിൽ മദ്യവും കഞ്ചാവും അടിച്ച്‌ വിദ്യാർത്ഥിനികൾ കിറുങ്ങി ബോധംകെട്ടു; മാനം രക്ഷപെട്ടത് ഭാഗ്യത്തിന് !

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments