HomeAround KeralaKottayamദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത്...

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കാഞ്ഞിരപ്പള്ളി: സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞുവെന്നു വിശ്വസിച്ചു നിധിക്കായി വീടിനുള്ളില്‍ കിടങ്ങുകള്‍ തീര്‍ത്ത് ദുര്‍മന്ത്രവാദം നടത്തിയെന്ന പരാതിയില്‍ 12 പേര്‍ അറസ്റ്റിലായി. കപ്പാടിന് സമീപമുള്ള പുരാതന ക്രിസ്ത്യന്‍ തറവാടിനുള്ളിലാണ് നിധിയുണ്ടെന്ന ധാരണയില്‍ വീടിനുള്‍വശം തുരന്നു കൊണ്ടിരുന്നത്. സംഭവത്തിൽ വീട്ടുടമയും മകനും സഹായികളുമാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവടിന് സമീപത്ത് അച്ഛനും മകനും മാത്രം താമസിക്കുന്ന വീടിനുള്ളിലാണ് നിധി കണ്ടെത്തുന്നതിനായി കിടങ്ങുകള്‍ തീര്‍ത്തത്.

 

 
സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളില്‍ നിധിയുണ്ടെന്ന് അറിയച്ചതിനെ തുടര്‍ന്നാണ് വീടിനുള്ളില്‍ കിടങ്ങുകള്‍ തീര്‍ത്തതെന്ന് വീട്ടുടമ പറഞ്ഞതായി പൊലീസ് അറിയിച്ചു. വര്‍ഷങ്ങളായി വീട് കേന്ദ്രീകരിച്ച് ദൂര്‍മന്ത്രവാദവും സാത്താന്‍ സേവയും നടക്കുന്നെന്നും അന്യസംസ്ഥാനങ്ങില്‍നിന്നടക്കം ആഭിചാരക്രിയകള്‍ക്കും മറ്റുമായി സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഇവിടെ വരാറുണ്ടെന്നും ആരോപിച്ച് പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണു വ്യാഴാഴ്ച്ച രാത്രി പരിശോധന നടത്തിയത്. വീടിനുള്ളിലും, പരിസരത്തും ഹിന്ദു ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള പ്രതിഷ്ഠകള്‍ സ്ഥാപിച്ച് പൂജകള്‍ നടത്തി വരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ദേവീ, ദേവന്‍മാരുടെ വിഗ്രഹങ്ങളും ആണയടിച്ച നിലയില്‍ കുരിശൂം കണ്ടെത്തി.

 

 
നിധി കണ്ടെത്തുന്നതിനായി മൂന്നു കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ട്. താഴ്ചയില്‍ കുഴിയെടുക്കുന്നതിന് സ്‌പോട്ട് െലെറ്റുകളും ഓക്‌സിജന്‍ മാസ്‌കുകളും ഉപയോഗിക്കുന്നതായി കണ്ടെത്തി. വീടിന്റെ അടിത്തട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിച്ച് 15 അടിയോളം താഴ്ച്ചയില്‍ കുഴിയെടുത്തു. പോലിസ് എത്തുമ്പോള്‍ ക്ഷേത്രാചാര രീതിയിലുള്ള പൂജകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നുവത്രേ. വീടിനകത്തും പുറത്തും നിലവിളക്കുകള്‍ തെളിച്ച് പൂജകളും നടന്ന് വന്നിരുന്നു. നിധി കണ്ടെത്തുന്നതിനു കുഴിയെടുത്തുകൊണ്ടിരുന്ന എറണാകുളം, പാലക്കാട്, കണ്ണുര്‍, മലപ്പുറം, ചാവക്കാട് സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

 

കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി വി.യു.കുര്യാക്കോസ്, സി. ഐ. മോഹന്‍ലാല്‍, എസ്. ഐ. ഷിന്റോ .പി. കുര്യന്‍, ഷാഡോ പൊലീസ് എസ്. ഐ മാരായ ഒ.എം.സുെലെമാന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. എസ്. അഭിലാഷ്, ജോണ്‍സണ്‍, കെ.കെ.വിജയകുമാര്‍, മനോജ് കുമാര്‍, വനിതാ പൊലീസ് െഷെമ, പി.വി.വര്‍ഗീസ് , എ.എം. മാത്യു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.പി.സി 151-ാം വകുപ്പ് പ്രകാരം കരുതല്‍ അറസ്റ്റാണ് ചെയ്തതെന്നും ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തതായും പൊലീസ് അറിയച്ചു.

റൊമേനിയൻ എടിഎം തട്ടിപ്പുകാർ മോഷ്ടിച്ചത് പണം മാത്രമല്ല ! അറസ്റ്റിലായ ഗബ്രിയേൽ മരിയൻ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ !

കമ്പനിയുമായുള്ള ബന്ധം ശക്തമാക്കാൻ ഈ ബോസ് ജീവനക്കാരികളായ യുവതികളോട് ചെയ്തത് ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments