HomeNewsLatest Newsറൊമേനിയൻ എടിഎം തട്ടിപ്പുകാർ മോഷ്ടിച്ചത് പണം മാത്രമല്ല ! അറസ്റ്റിലായ ഗബ്രിയേൽ മരിയൻ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന...

റൊമേനിയൻ എടിഎം തട്ടിപ്പുകാർ മോഷ്ടിച്ചത് പണം മാത്രമല്ല ! അറസ്റ്റിലായ ഗബ്രിയേൽ മരിയൻ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ !

തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെ നടന്നതിൽ ഏറ്റവും വലിയ എടിഎം തട്ടിപ്പിലെ പ്രതിയെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ! എടിഎമ്മില്‍ സ്കിമ്മര്‍ സ്ഥാപിച്ച്‌ തിരുവനന്തപുരം ആല്‍ത്തറയിലെ എടിഎം ശാഖയില്‍നിന്ന് റൊമേനിയന്‍ സംഘം ഇടപാടുകാരുടെ കാര്‍ഡ് വിവരങ്ങള്‍ കൂടാതെ സെര്‍വര്‍ രഹസ്യങ്ങള്‍വരെ ചോര്‍ത്തിയതായി അറസ്റ്റിലായ ഗബ്രിയേൽ മരിയൻ വെളിപ്പെടുത്തി. . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വറില്‍നിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ കാര്‍ഡ് നമ്ബര്‍, അക്കൗണ്ട് നമ്ബര്‍, പാസ്വേഡ് തുടങ്ങിയ വിവരങ്ങള്‍ക്കുപുറമെ ഓരോ ഇടപാടുകാരുമായും ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോര്‍ത്തിയതായാണ് വിവരം. ഇയാള്‍ നിരവധി വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായാണ് സൂചനകള്‍.
ആദ്യം നാലുപേരടങ്ങുന്ന സംഘമാണ് എടിഎമ്മില്‍ നിന്ന ഡാറ്റ ചോര്‍ത്തിയതെന്ന് പറഞ്ഞതെങ്കിലും ഇപ്പോള്‍ അഞ്ചുപേരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന വെളിപ്പെടുത്തലാണ് ഗബ്രിയേല്‍ നടത്തുന്നത്. എന്നാല്‍ ഇയാള്‍ അറസ്റ്റിലായതിനു പിന്നാലെ മുംബയില്‍നിന്ന് വീണ്ടും എടിഎമ്മില്‍ നിന്ന് പണം കവര്‍ന്നതോടെ സംഘത്തലവന്‍ മുംബൈയിലുണ്ടെന്നും മറ്റുള്ളവര്‍ വിദേശത്തേക്ക് കടന്നുവെന്നുമായി മൊഴി. മുംബൈയിലുള്ള സംഘത്തലവനാണ് തിരുവനന്തപുരത്തുനിന്ന് ശേഖരിച്ച ഡാറ്റ കൈമാറിയതെന്നാണ് ഗബ്രിയേല്‍ പറയുന്നതെങ്കിലും ഇത് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ നന്ദാവനം എആര്‍ ക്യാമ്ബിലെത്തിച്ച്‌ വിശദമായി ചോദ്യംചെയ്തു വരികയാണ്. ജര്‍മ്മനി കേന്ദ്രീകരിച്ചാണ് റൊമേനിയന്‍ സംഘം ഇന്ത്യയില്‍ നിന്ന് ബാങ്കിങ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടതെന്നാണ് ഗബ്രിയേല്‍ പറയുന്നത്. ഈ രാജ്യാന്തര തട്ടിപ്പു സംഘത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വര്‍ രഹസ്യങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി കൈമാറിയെന്ന ഇയാളുടെ വെളിപ്പെടുത്തല്‍ അന്വേഷകരെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
താന്‍ റൊമേനിയന്‍ രാജ്യാന്തര തട്ടിപ്പുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നാണ് ഗബ്രിയേല്‍ പറയുന്നത്. പിന്‍വലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പൊലീസിനോടു പറഞ്ഞു. പക്ഷേ, ഇപ്പോഴത്തെ പണമെടുക്കല്‍ വലിയൊരു കൊള്ളയ്ക്കുമുന്നോടിയായുള്ള പൈലറ്റ് പരീക്ഷണം മാത്രമാണോയെന്നാണ് സംശയമുയരുന്നത്. ബാങ്കുകളുടെ സെര്‍വറില്‍ നുഴഞ്ഞുകയറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ വന്‍ കൊള്ളയ്ക്ക് സാധ്യതയേറെയാണെന്ന് സൈബര്‍ വിദഗ്ധരും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യാന്തരബന്ധം സംബന്ധിച്ച നിര്‍ണായകവിവരം ലഭിച്ചതോടെ സ്റ്റേറ്റ് ബാങ്ക് സെര്‍വറില്‍ നിന്ന് ഏതൊക്കെ വിവരങ്ങള്‍ ചോര്‍ന്നെന്നു വിശദമായി പരിശോധിച്ച്‌ അടിയന്തരമായി മറുപടി നല്‍കാന്‍ പൊലീസ് എസ്.ബി.ഐ. അധികൃതരോടു നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പൊലീസ് കൈമാറിയത്. സെര്‍വര്‍ രഹസ്യങ്ങള്‍ ഇപ്രകാരം ചോര്‍ത്താന്‍ കഴിഞ്ഞെന്നറിഞ്ഞ് ബാങ്കുകാരും ഞെട്ടിയിരിക്കുകയാണ്.

സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !

ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ

കാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments