HomeNewsLatest Newsസർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു...

സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !

സർക്കാർ ആശുപത്രിയിൽ ജീവനക്കാര്‍ ആവശ്യപ്പെട്ട കൈക്കൂലി നല്‍കാണ് താമസിച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരാതിയില്‍ പ്രധാനമായും ആരോപിക്കപ്പെട്ട നഴ്‌സിനെ അന്വേഷണാടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്യുകയും തൂപ്പുകാരിയെ പിരിച്ചുവിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. അത്യാഹിത കുത്തിവെയ്പ്പ് നടത്തേണ്ടയാള്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടതായും കുത്തിവെയ്പ്പ് താമസിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നും കുഞ്ഞിന്റെ മൃതദേഹവുമായി കുത്തിയിരിപ്പ് സമരം നടത്തിയ മാതാവ് സുമിതാ ദത്ത് ആരോപിക്കുന്നു.

 

 

പനി കൂടിയതിനെ തുടര്‍ന്നാണ് ബഹ്‌റൈക്കിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നിലേക്ക് മകന്‍ കൃഷ്ണയുമായി സുമിതയും ശിവ് ദത്തും എത്തിയത്. കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എത്തിയപ്പോള്‍ നഴ്‌സുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടു.അത് നല്‍കി വാര്‍ഡിലേയ്ക്ക് ചെന്നപ്പോള്‍ ബെഡ് അനുവദിക്കുന്നതിനായി തൂപ്പുകാരിയൂം പണം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ നിര്‍ണ്ണായകമായ ഇഞ്ചക്ഷന്‍ നല്‍കാന്‍ വന്ന മെഡിക്കല്‍ അസിസ്റ്റന്റിന്റെ വകയായിരുന്നു അടുത്ത കൈക്കൂലി ആവശ്യപ്പെടല്‍. സൗജന്യമായി മരുന്ന് നല്‍കുന്ന ആശുപത്രിയില്‍ മരുന്നിന്റെ വില എന്ന രീതിയിലായിരുന്നു ചോദ്യം. അപ്പോള്‍ കയ്യില്‍ പണമില്ലായിരുന്നതിനാല്‍ അല്‍പ്പം സമയം ആവശ്യപ്പെട്ടെന്ന് സുമിത പറഞ്ഞു. അല്‍പ്പ സമയത്തെ തര്‍ക്കത്തിന് ശേഷം അദ്ദേഹം ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലൂം കുഞ്ഞു മരിച്ചു. സ്വകാര്യ പ്രാക്ടീസ് ഉള്ളതിനാലാണ് ഡോക്ടര്‍മാര്‍ ചോദിക്കാഞ്ഞതെന്നും അസുഖത്തിന് സ്വന്തം വസ്തു വിറ്റിട്ടാണെങ്കിലും എല്ലാവരും സ്വകാര്യ ആശുപത്രിയിലേക്കേ പോകാവൂ എന്നും കൂലിപ്പണിക്കാരനായ ശിവദത്ത് പറയുന്നു. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രവിയെ ഇത്ര ക്രൂരമായി കൊല്ലാൻമാത്രം മണികണ്ഠനെ പ്രേരിപ്പിച്ചതെന്ത്? കിളിമാനൂർ കൊലപാതകം മനുഷ്യ മന:സാക്ഷി മരവിപ്പിക്കുന്നത്……

ഹോസ്പിറ്റൽ കിടക്കയിൽ മദർ തെരേസയെയും പിശാച് ആക്രമിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments