HomeAround KeralaPathanamthittaബസ്സിൽ കയറുന്നതിനിടെ പിന്നിലൂടെ മധ്യവയസ്കന്റെ കൈപ്രയോഗം; ഒട്ടും മടിക്കാതെ യുവതിയും; പത്തനംതിട്ട ബസ്സ്റ്റാൻഡിൽ നടന്ന സംഭവം...

ബസ്സിൽ കയറുന്നതിനിടെ പിന്നിലൂടെ മധ്യവയസ്കന്റെ കൈപ്രയോഗം; ഒട്ടും മടിക്കാതെ യുവതിയും; പത്തനംതിട്ട ബസ്സ്റ്റാൻഡിൽ നടന്ന സംഭവം !

പത്തനംതിട്ട: കെ.എസ്‌.ആര്‍.ടി.സി ബസില്‍ കയറുന്നതിനിടെ പിന്നിൽ നിന്നും തന്നെ കടന്നു പിടിച്ച മദ്യപനെ യുവതി കുടുക്കി. പിന്നാലെ നാട്ടുകാരും യാത്രക്കാരും നന്നായി ‘കൈകാര്യം’ ചെയ്‌ത്‌ പോലീസിലേൽപ്പിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ്‌ രണ്ടിന്‌ ബസ്‌ സ്‌റ്റാന്‍ഡിലാണ്‌ സംഭവം. ഏനാത്ത്‌ പനവിള വടക്കേതില്‍ സലാം(42) ആണ്‌ അറസ്‌റ്റിലായത്‌. കൈക്കുഞ്ഞുമായി കോന്നിയിലേക്ക്‌ പോകാന്‍ വന്ന എരുമേലി മുക്കട സ്വദേശിനിയ്‌ക്കാണ്‌ ദുരനുഭവം ഉണ്ടായത്‌. കോന്നിയിലേക്കുള്ള ബസിന്റെ പടിയിലേക്ക്‌ കയറുമ്പോൾ പിന്നിലൂടെ വന്ന സലാമ് യുവതിയെ കടന്നു പിടിച്ചു. അസഹനീയമായ വേദന അനുഭവപ്പെട്ടെങ്കിലും ബസ്സിൽ കയറിയ യുവതി തിരിഞ്ഞു നോക്കിയപ്പോള്‍ സലാം പിന്നിലെ സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു. വണ്ടി വിടരുതെന്ന്‌ ഡ്രൈവറോട്‌ പറഞ്ഞ ശേഷം യുവതി പിന്നിലേക്ക്‌ ചെന്ന്‌ ഇയാളെ അടിക്കാനൊരുങ്ങി. ഇതു തടഞ്ഞ സലാം യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ ഇടപെട്ടു. യുവതി കാര്യം പറഞ്ഞതോടെ യാത്രക്കാര്‍ ഇയാളെ കൈകാര്യം ചെയ്‌ത്‌ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന്‌ സി.ഐ. ഓഫീസിലെത്തിയ യുവതി പരാതി എഴുതി നല്‍കി.

 

സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !

ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ

കാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments