HomeNewsLatest Newsആവേശത്തേരിലേറി നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്; കാണാൻ വിദേശികളടക്കം നിരവധിപ്പേർ

ആവേശത്തേരിലേറി നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്; കാണാൻ വിദേശികളടക്കം നിരവധിപ്പേർ

ആലപ്പുഴ: ആവേശത്തേരിലേറി നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. രാവിലെ 11നു ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങളോടെയാണ് തുടക്കം. 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 66 മല്‍സരവള്ളങ്ങളാണ് അണിനിരക്കുക. ഉച്ചയ്ക്കു രണ്ടിനു മുഖ്യാതിഥിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മാസ് ഡ്രില്‍. രണ്ടരയോടെ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങളും തുടര്‍ന്നു ചെറുവള്ളങ്ങളുടെ ഫൈനലും. ഹീറ്റ്‌സ് മല്‍സരങ്ങളില്‍ ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണു നാലാം ലൂസേഴ്‌സ് ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള ചുണ്ടന്‍ വള്ളങ്ങളെ നിശ്ചയിക്കുന്നത്. ഏറ്റവും മികച്ച സമയം കുറിക്കുന്ന നാലു ചുണ്ടനുകള്‍ ഫെനലില്‍ ഏറ്റുമുട്ടും. ഏറെ ആവേശമുണർത്തുന്ന വള്ളംകളി കാണാൻ വിദേശികളടക്കം നിരവധിപ്പേർ എത്തിച്ചേർന്നിട്ടുണ്ട്.

പത്തനംതിട്ടയിൽ മദ്യവും കഞ്ചാവും അടിച്ച്‌ വിദ്യാർത്ഥിനികൾ കിറുങ്ങി ബോധംകെട്ടു; മാനം രക്ഷപെട്ടത് ഭാഗ്യത്തിന് !

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments