HomeWorld NewsGulfമന്ത്രവാദം ചെയ്ത് പണം പെരുപ്പിച്ചു നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയ സംഘം ഷാർജയിൽ പിടിയിൽ

മന്ത്രവാദം ചെയ്ത് പണം പെരുപ്പിച്ചു നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയ സംഘം ഷാർജയിൽ പിടിയിൽ

ഷാര്‍ജ: മന്ത്രവാദം ചെയ്ത് പണം പെരുപ്പിച്ചു നല്‍കുമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ചിരുന്ന സംഘം ഷാര്‍ജയിൽ   പൊലീസിന്‍െറ വലയില്‍ വീണു. പ്രത്യേക വസ്തുക്കള്‍ ഉപയോഗിച്ച് മന്ത്രവാദത്തിലൂടെ പണം പെരുപ്പിച്ചു നല്‍കുമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സംഘമാണ് പിടിയിലായത്. വ്യക്തമായ സൂചന ലഭിച്ച അന്വേഷണ സംഘം ഇടപാടുകാര്‍ മുഖേന ഇവരെ സമീപ്പിക്കുകയായിരുന്നു.

കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കെയാണ് അറബികളും ആഫ്രിക്കക്കാരുമടങ്ങുന്ന സംഘത്തെ പൊലീസ് തൊണ്ടിസഹിതം തന്ത്രപൂര്‍വം വലയില്‍ വീഴ്ത്തിയത്. ഇവരില്‍നിന്നു കടലാസു കെട്ടുകളും കടലാസുകള്‍ നോട്ടുകളാക്കി മാറ്റാന്‍ ഉപയോഗിച്ചിരുന്ന മന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തു.

പെരുപ്പിക്കാനാവശ്യമായ പണം ഇടപാടുകാരില്‍ നിന്ന് കൈപറ്റുകയാണ് ഇവര്‍ ആദ്യം ചെയ്യുക. പകരം കുറെ കറുത്ത കടലാസുകള്‍ നല്‍കും. ഈ കടലാസുകള്‍ കുറച്ചു കഴിഞ്ഞാല്‍ പണമായി രൂപാന്തരം പ്രാപിക്കുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചു കൈപറ്റിയ യഥാര്‍ഥ സംഖ്യയുമായി കടന്നുകളയലായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി. പൊലീസിനോട് കുറ്റ സമ്മതം നടത്തിയ ഇവരെ പ്രോസിക്യുഷന് കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments