HomeWorld NewsEuropeഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ രാമായണ മാസാചരണ സമാപനം നാളെ

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ രാമായണ മാസാചരണ സമാപനം നാളെ

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 16 മുതൽ ആരംഭിച്ച പവിത്രമായ രാമായണ മാസാചരണത്തിന്റെ സമാപനം നാളെ ചൊവ്വാഴ്ച (16/8//6) വൈകിട്ട് 5.30 മുതൽ രാധാൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ) വച്ച് ആഘോഷപൂർവ്വം നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ജൂലൈ 16 മുതൽ കേരളത്തിൽ ഉടനീളം പരമ്പരാഗതമായി പാലിച്ചു പോരുന്ന രാമായണ പാരായണം കേരളീയ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മാത്രം ഒതുങ്ങിക്കൂടാതെ യു കെ മലയാളികളുടെ ഭവനങ്ങളിലും ഒട്ടും പരിശുദ്ധി കളയാതെ നടത്തി വരുന്നതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് ജി.എം.എം എച്ച്.സി അംഗങ്ങൾ. കർക്കിടക മാസം 1 മുതൽ ഓരോ ദിവസവും അംഗങ്ങളുടെ ഭവനങ്ങളിൽ അദ്ധ്യാത്മ രാമായണം ക്രമം അനുസരിച്ച് പരമ്പരാഗതമായ രീതിയിൽ പാരായണം നടത്തി വരുകയായിരുന്നു. കർക്കിടക മാസത്തിന്റെ അവസാന ദിനമായ August 16 ന് രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ വച്ചു സമാപന ദിവസത്തിലെ പാരായണവും പട്ടാഭിഷേകച്ചടങ്ങുകളും നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. അഭിഷേക ചടങ്ങുകളിലേക്കു എല്ലാ ഭക്ത ജനങ്ങളും വൈകുന്നേരം കൃത്യം 5.30 നു തന്നെ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു.ഈ ഉദ്യമത്തിന് സഹകരിച്ച എല്ലാ അംഗങ്ങൾക്കും പ്രത്യേക നന്ദിയും, അഭിനന്ദനവും രേഖപ്പെടുത്തുന്നതായി ജി.എം.എം.എച്ച്.സി.എക്ലി ക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ശ്രീ ഗോപകുമാർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക –
ഗോപകുമാർ – O7932672467

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം-
Radhakrishna Temple
Brunswick Road
Withington
Manchester
M20 4QB.

വാർത്ത: അലക്സ് വർഗീസ് 

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments