HomeAround KeralaKollamവേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു....

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

കൊല്ലം: തലവേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടിയെ ഡോക്‌ടറെ കാണിക്കാതെ രോഗശാന്തിക്കായി കൈകൊട്ടി പ്രാര്‍ഥന. കുട്ടിയുടെ നിർത്താതെയുള്ള കരച്ചില്‍കേട്ട്‌ എത്തിയ നാട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ ആശുപത്രയിലാക്കി. ചിന്നക്കട സി.എസ്‌.ഐ ഹാളിനു സമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ ഇന്നലെയാണ്‌ സംഭവം. തലവേദന പതിവായ കുട്ടിക്ക്‌ രോഗശാന്തിക്കായാണു പ്രാര്‍ഥന നടത്തിയത്‌. എന്നാല്‍ തലവേദനയില്‍ പുളഞ്ഞ പെണ്‍കുട്ടിയുടെ നിലവിളി ഉയര്‍ന്നതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ പോലീസെത്തി പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി. പോലീസത്തെി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയപ്പോഴും ഇവിടെ പ്രാര്‍ഥന തുടരുകയായിരുന്നു.

 
പട്ടത്താനം സ്വദേശിയാണ്‌ പ്രാര്‍ഥനാ കേന്ദ്രം നടത്തുന്നത്‌. ഇയാളുടെ സഹോദരിയുടെ മകളായ പെണ്‍കുട്ടിയെയാണ്‌ നാട്ടുകാര്‍ ഇടപെട്ട്‌ മോചിപ്പിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടി വേദനകൊണ്ട്‌ നിലവിളിക്കുകയായിരുന്നുവെന്ന്‌ അയല്‍വാസികള്‍ പറയുന്നു. വിവരമന്വേഷിച്ച അയല്‍ക്കാരോട്‌ തലവേദനയാണെന്നും പ്രാര്‍ഥിക്കുമ്പോള്‍ മാറുമെന്നുമായിരുന്നു മറപടി. ഇന്നലെ രാവിലെ നിലവിളി തുടര്‍ന്നതോടെയാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌.

പത്തനംതിട്ടയിൽ മദ്യവും കഞ്ചാവും അടിച്ച്‌ വിദ്യാർത്ഥിനികൾ കിറുങ്ങി ബോധംകെട്ടു; മാനം രക്ഷപെട്ടത് ഭാഗ്യത്തിന് !

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments