HomeWorld NewsEuropeപുതുവർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ നാളെ മാഞ്ചസ്റ്ററിൽ

പുതുവർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ നാളെ മാഞ്ചസ്റ്ററിൽ

മാഞ്ചസ്റ്റർ: – 2017 എന്ന പുതു വർഷത്തിൽ മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ നാളെ വെള്ളിയാഴ്ച  (20/1/17) നൈറ്റ് വിജിൽ ശുശ്രൂഷകൾ നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾ‌ക്ക് സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ. ഫാ.തോമസ് തൈക്കൂട്ടത്തിൽ നേതൃത്വം നല്കും. ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ബ്രദർ. ചെറിയാൻ സഹ ശുശ്രൂഷകനാകും. നാളെ രാത്രി 9 മുതൽ 2 വരെയായിരിക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കുക.

 

 
യെമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലിന്റെ മോചനത്തിനായി പ്രത്യേക നിയോഗം വച്ചുള്ള പ്രാർത്ഥനകൾ നടക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് ടീമംഗങ്ങളും, കുടുംബാംഗങ്ങളും ഉപവസിച്ച് ഒരുക്കത്തോടെയാണ് എത്തുന്നത്. ആഘോഷമായ വി.കുർബാന, അനുരഞ്ജന ശുശ്രൂഷകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക പകരുന്ന ആരാധന എന്നിവയാണ് നൈറ്റ് വിജിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുവർഷത്തിൽ ജീവിത നവീകരണത്തിനും, അനുഗ്രഹങ്ങൾ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങൾ സ്വാഗതം ചെയ്യുന്നു.

 

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: –
ജോബി വർഗീസ് – O7825871317,
ജയ്സൺ മേച്ചേരി- O7915652674

ദേവാലയത്തിന്റെ വിലാസം: –
St. Josephs Church,
Portland Crescent,
Longsight,
Manchester,
M13 OBU.

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments