HomeNewsLatest Newsവിവാഹത്തെച്ചൊല്ലി ഫേസ്ബുക്കില്‍ വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യാ മാധവന്‍ പരാതി നല്‍കി; അശ്‌ളീല കമന്റുകൾ ഇട്ടവരും കുടുങ്ങും

വിവാഹത്തെച്ചൊല്ലി ഫേസ്ബുക്കില്‍ വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യാ മാധവന്‍ പരാതി നല്‍കി; അശ്‌ളീല കമന്റുകൾ ഇട്ടവരും കുടുങ്ങും

നടൻ ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ അധിക്ഷേപിച്ചവർക്കെതിരെ നടി കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലും അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇടുന്നുവെന്ന് പരാതിയില്‍ പറയുന്നു. അധിക്ഷേപിച്ചവരുടെ പേര് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

 

 

 
വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകര്‍ക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരേയാണ് കാവ്യ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് കൊച്ചി സിറ്റി പോലീസിലെ വനിത സി.ഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ലക്ഷ്യയുടെ ഫെയ്സ്ബുക്ക് പേജില്‍ അശ്ലീലചുവയുള്ള കമന്റുകള്‍ ഇട്ടവര്‍ നിരവധിയാണ്.

 

 

 

 

മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായി കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. കാവ്യാമാധവനും ദിലീപും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്റുകളാണ് വൈറലായത്. പലതും സഭ്യതയുടെ അതിര്‍വരമ്ബ് ലംഘിച്ച്‌ വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറുന്നവയായിരുന്നു.

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments