HomeWorld NewsGulfദുബായിലെ റഡാറുകൾ ഇനി സ്മാർട്ടാണ്; അമിതവേഗം മാത്രമല്ല, റോഡിലെ ഇത്തരം നിയമലംഘനങ്ങളും ഇനി പിടികൂടും

ദുബായിലെ റഡാറുകൾ ഇനി സ്മാർട്ടാണ്; അമിതവേഗം മാത്രമല്ല, റോഡിലെ ഇത്തരം നിയമലംഘനങ്ങളും ഇനി പിടികൂടും

ദുബൈയിലെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള റഡാറുകളാണ്. അമിതവേഗം മാത്രമല്ല അവയുടെ നിരീക്ഷണ വലയത്തിലുള്ളത്. റഡാറുകള്‍ വാഹനത്തിൻ്റെ അമിതവേഗം മാത്രമല്ല, ഫോൺ ഉപയോഗം അടക്കമുള്ള മറ്റു ട്രാഫിക്നിയമലംഘനങ്ങളും പിടിച്ചെടുക്കുമെന്ന് അധികാരികളുടെ മുന്നറിയിപ്പ്.ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിച്ച്‌ സംസാരുക്കുന്നതും മൊബൈല്‍ ഫോണുകള്‍ കൈയില്‍ പിടിച്ച്‌ ഉപയോഗിക്കുന്നതുമെല്ലാം കാമറക്കണ്ണുകള്‍ പിടിച്ചെടുക്കും. ഇതിനു പുറമേ, നിയമവിരുദ്ധമായ ലെയ്ൻ മാറ്റങ്ങള്‍, മറ്റ് ഗതാഗത ലംഘനങ്ങള്‍ എന്നിവയും സ്മാര്‍ട്ട് റഡാറുകളുടെ നിരീക്ഷണത്തിന് വെളിയിലല്ലെന്ന് ചുരുക്കം.

വാഹനമോടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസൻസില്‍ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയിനത്തില്‍ ലഭിക്കുക. കുറ്റവാളികളെ കണ്ടെത്താനും പിഴ ചുമത്താനും ദുബൈയില്‍ ഒരു ഉദ്യോഗസ്ഥൻ്റേയുംഫിസിക്കല്‍ സേവനം ആവശ്യമില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന റഡാറിന്റെ കണ്ണുകള്‍ ഡ്രൈവര്‍മാര്‍ ഫോണില്‍ സംസാരിക്കുന്നതും ടെക്‌സ്‌റ്റ് ചെയ്യുന്നതും സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുന്നത് പോലും കണ്ടെത്തി ഫൈൻ ചുമത്തും..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments