ഡയമണ്ട് നെക്ലേസിലെ ഡോക്ടര്‍ അരുണായി തന്നെ പരിഗണിക്കാത്തതെന്ത് എന്ന പൃഥ്വിരാജിന്റെ ചോദ്യത്തിന് സംവിധായകൻ ലാൽ ജോസ് കൊടുത്ത മറുപടിയാണ് മിപ്പോൾ വൈറലായിരിക്കുന്നത്. അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്കായി പൃഥിരാജിനെ സമീപിച്ചപ്പോള്‍ ഡയമണ്ട് നെക്ലേസിലെ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രത്തിനായി എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാഞ്ഞത് എന്ന് ചോദിച്ചു. ഫഹദ് അസലായി ചെയ്തിട്ടുണ്ട്, പക്ഷെ എന്തുകൊണ്ട് എന്റെ മുഖം ലാലുവേട്ടന്റെ മനസില്‍ വന്നില്ലെന്നും ചോദിച്ചു. ഇപ്പോള്‍ ആലോചിക്കുമ്ബോള്‍ രാജുവിന് പറ്റിയ റോള്‍ ആണെങ്കിലും കഥ ഇഖ്ബാല്‍ എന്നോട് പറയുമ്ബോള്‍ എനിക്ക് ആദ്യം ഓര്മ വന്നത് ഫഹദിന്റെ മുഖമാണെന്ന് മറുപടി നല്കി. എന്നെപ്പോലൊരു ആക്ടറിന് കൊതി തോന്നുന്ന കഥാപാത്രമായിരുന്നു അതെന്ന് പൃഥിരാജ് പറഞ്ഞു.
”ഡയമണ്ട് നെക്ലേസിലെ ഡോക്ടര്‍ അരുണായി എന്നെ പരിഗണിക്കാത്തതെന്ത്” ? പൃഥ്വിരാജിന്റെ ചോദ്യത്തിന് ലാൽജോസ് കൊടുത്ത മറുപടി വൈറൽ !
RELATED ARTICLES