HomeUncategorizedആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; അതിപ്രധാന സുരക്ഷാ മുന്നറിയയുമായി കേന്ദ്രസർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം...

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; അതിപ്രധാന സുരക്ഷാ മുന്നറിയയുമായി കേന്ദ്രസർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം !

ആൻഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം.

പഴയ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന (ആൻഡ്രോയ്ഡ് 13 മുതല്‍ താഴോട്ട്) സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ക്ക് കാര്യമായ അപകടസാധ്യതകള്‍ ഉണ്ടാക്കുന്ന ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഒന്നിലധികം സുരക്ഷാ വീഴ്ചകളെ കുറിച്ചാണ് CERT-In അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

കണ്ടെത്തിയ കേടുപാടുകള്‍ ഏറെ ‘അപകടം’ പിടിച്ചതാണെന്ന് എടുത്തു പറഞ്ഞ അവര്‍ സൈബര്‍ കുറ്റവാളികള്‍ അവ ചൂഷണം ചെയ്യുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ചും മുന്നറിയിപ്പ് നൽകുന്നു.

സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ:

1- നിങ്ങളുടെ ഫോണിലെ സെറ്റിങ്സില്‍ പോയി അപ്ഡറ്റേ് സെക്ഷൻ തെരഞ്ഞെടുത്ത് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. അതിലൂടെ പുതിയ സുരക്ഷാ പാച്ച്‌ (Security Patches) ഫോണില്‍ ലഭിക്കും. സൈബര്‍ കുറ്റവാളികളെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതില്‍ നിന്ന് തടയാൻ ഏറ്റവും മികച്ച മാര്‍ഗം ഇതുതന്നെയാണ്.

2-ഫോണില്‍ ലഭിക്കുന്ന ഒ.എസ് അപ്ഡേറ്റുകള്‍ എല്ലാം തീര്‍ച്ചയായും ഇൻസ്റ്റാള്‍ ചെയ്യുക.

3- ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി ആപ്പുകളെല്ലാം ഏറ്റവും പുതിയ പതിപ്പാണോ എന്ന് ഉറപ്പുവരുത്തുക.

4- ആപ്പുകള്‍ ഔദ്യോഗിക സ്റ്റോറുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആണ് ആൻഡ്രോയ്ഡിലെ ആപ്പ് സ്റ്റോര്‍. വാട്സ്‌ആപ്പിലൂടെയും ബ്രൗസറിലൂടെയും ലഭിക്കുന്ന .apk ഫയലുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ രണ്ടുവട്ടം ആലോചിക്കുക. മാല്‍ വെയറുകള്‍ ഫോണിലേക്ക് പ്രവേശിക്കുന്നത് അത്തരത്തിലാണ്.

5- നിങ്ങളുടെ ഉപകരണത്തിലെ ആപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ള അനുമതികള്‍ (permissions) ഇടക്ക് ചെക്ക് ചെയ്യുക. ആപ്പിന്റെ പ്രവര്‍ത്തനത്തിന് അമിതമോ അനാവശ്യമോ ആയി തോന്നുന്ന അനുമതികള്‍ പിൻവലിക്കുക.
6-ഡാറ്റ ബാക്കപ്പ് ചെയ്യുക. ഫോണിലെ സര്‍വ ഡാറ്റയും ഹാര്‍ഡ് ഡിസ്കിലോ, കംപ്യൂട്ടറിലോ ക്ലൗഡ് സേവനങ്ങളിലോ (ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് etc) സേവ് ചെയ്തുവെക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments