HomeWorld NewsAustraliaശക്തമായ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യത; സിഡ്‌നി നഗരത്തിന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ശക്തമായ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യത; സിഡ്‌നി നഗരത്തിന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സിഡ്‌നി: നഗരത്തിന്റെ വിവിധ മേഖലകളില്‍ അടുത്തയാഴ്ച ശക്തമായ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സിഡ്‌നിയിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സിഡ്‌നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച ക്വാന്റാസ് വിമാനത്തിനും ഇടിമിന്നലേറ്റു. ആര്‍ക്കും അപകടം സംഭവിച്ചില്ല. കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് സിഡ്‌നിയിലുണ്ടായത്. പ്രധാന നഗരങ്ങളായ ഹന്‍ഡര്‍, ഇല്ലവാര, ടേബിള്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വൈകിട്ട് നാലിനു ശേഷം കനത്ത മഴയും ശക്തമായ കാറ്റും ഇടിമിന്നലും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിക്ടോറിയയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments