20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാനൊരുങ്ങി ഓസ്ട്രേലിയ;പിന്നിൽ ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പ്

164

ഓസ്‌ട്രേലിയയില്‍ ഏകദേശം 60 ലക്ഷത്തോളം പൂച്ചകള്‍ തെരുവുകളിലുണ്ടെന്നാണ് കണക്ക്. അടുത്ത വര്‍ഷത്തോടെ ഇവയില്‍ 20 ലക്ഷത്തെ കൊന്നൊടുക്കാനാണ് ശ്രമം. പെറ്റുപെരുകി നാട്ടിലെങ്ങും ശല്യമായ പൂച്ചകളെ കൊന്നൊടുക്കാനാണ് അധികൃതരുടെ നിലപാട്. പക്ഷികളേയും ഉരഗവര്‍ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള്‍ ഇരകളാക്കുന്നതിനെ തുടര്‍ന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ലോകത്തിലെ ജൈവവൈവിധ്യത്താല്‍ സമ്ബന്നമായ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ.

ചെറുകാടുകളിലും നാട്ടിലുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പൂച്ചകള്‍ ചെറു ജീവികളേയും പക്ഷികളേയുമാണ് ആഹാരമാക്കുന്നത്.ഓസ്‌ട്രേലിയയില്‍ മാത്രമല്‌ള അയല്‍രാജ്യമായ ന്യൂസിലന്‍ഡിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. പൂച്ചകളുടെ ശല്യം കാരണം ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികള്‍ വംശനാശഭീഷണി നേരിടുകയാണ്. പതിനേഴാം നൂറ്റാണ്ടില് യൂറോപ്യന്മാരാണ് ഇത്തരം പൂച്ചകളെ ഇവിടേക്ക് കൊണ്ടുവന്നത്. പിന്നീട് അവ പെറ്റുപെരുകി നാട്ടിലിറങ്ങി നാശം വിതയ്ക്കാന്‍ തുടങ്ങി.