HomeUncategorizedപൊടുന്നനെ ആകാശത്ത് അജ്ഞാതവെളിച്ചം; അന്യഗ്രഹ ജീവികളുടെ വാഹനമെന്ന് അഭ്യൂഹം; അത്ഭുതപ്പെടുത്തുന്ന വീഡിയോ !

പൊടുന്നനെ ആകാശത്ത് അജ്ഞാതവെളിച്ചം; അന്യഗ്രഹ ജീവികളുടെ വാഹനമെന്ന് അഭ്യൂഹം; അത്ഭുതപ്പെടുത്തുന്ന വീഡിയോ !

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാർത്തകൾ എന്നും മനുഷ്യനെ ഹരം പിടിപ്പിക്കാറുണ്ട്. അത്തരം ഒരു വാർത്തയാണ് ഇപ്പ്പോൾ പുറത്തുവന്നിരിക്കുന്നത്. “ഇതെന്താണ്…” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ മേഘാവൃതമായ ആകാശത്ത് നിന്നും താഴേയ്ക്ക് അത്രവ്യക്തമല്ലാത്ത തൂണിന്‍റെ രൂപത്തില്‍ വെളിച്ചത്തിന്‍റെ ഒരു രേഖ ഭൂമിയിലേക്ക് പതിക്കുന്നു. വെളിച്ചത്തിന് സ്ഥാന ചലനമില്ല. അത് നിശ്ചലമായ അവസ്ഥയിലാണ്. വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. പലരും അത് അന്യഗ്രഹ ജീവികളുടെ വാഹനമായ യുഎഫ്ഒയാണെന്ന് എഴുതി. എന്നാല്‍ ചിലര്‍ അത് 2021 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്‍റി A Glitch in the Matrix പോലെയുള്ള ഒരു സിമുലേഷൻ ആണെന്ന് എഴുതി. 1998-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമായ ‘ദി ട്രൂമാൻ ഷോ’യുടെ അനുകരണമാണെന്നായിരുന്നു മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments