HomeUncategorizedവിദേശത്തു നിന്ന് കുവൈത്തില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധിയിൽ പുതിയ തീരുമാനം: പ്രവാസികൾ അറിഞ്ഞിരിക്കുക:

വിദേശത്തു നിന്ന് കുവൈത്തില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധിയിൽ പുതിയ തീരുമാനം: പ്രവാസികൾ അറിഞ്ഞിരിക്കുക:

 

വിദേശത്ത് നിന്ന് കുവൈത്തില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കേണ്ടത് ഇല്ലെന്ന് തീരുമാനവുമായി അധികൃതർ. നിലവിലെ കാലാവധിയായ 14 ദിവസം തന്നെ ക്വാറന്റൈൻ തുടരും. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‍റം പറഞ്ഞു. ഹോം ക്വാറന്റീന്‍ നിര്‍ദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികള്‍ ക്യാബിനറ്റ് യോഗം വിലയിരുത്തി. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതി കൂടുതല്‍ ഇളവുകളെന്നാണ് സര്‍ക്കാര്‍ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments