HomeUncategorizedപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി വിസ ഇടയ്ക്കിടെ പുതുക്കാൻ നിൽക്കേണ്ട: പുതിയ നിയമം ഇങ്ങനെ:

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി വിസ ഇടയ്ക്കിടെ പുതുക്കാൻ നിൽക്കേണ്ട: പുതിയ നിയമം ഇങ്ങനെ:

യു.എ.ഇ മന്ത്രാലയം ദീര്‍ഘകാല വിസ അനുവദിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിക്ഷേപകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് ദീര്‍ഘകാല വിസ അനുവദിക്കുക. ഇതുവരെ മിക്ക തൊഴില്‍ വിസകളും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്ബോള്‍ പുതുക്കല്‍ നിര്‍ബന്ധമായിരുന്നു. നിക്ഷേപകര്‍, വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിന് നടപടി ആരംഭിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററില്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ വിസകള്‍ക്ക് ഉടന്‍ അപേക്ഷ സ്വീകരിച്ച്‌ തുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments