അവിശ്വസനീയ തിരിച്ചുവരവുമായി യുവന്റസ് ക്വാര്‍ട്ടറില്‍; രക്ഷകനായി റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ചാമ്ബ്യന്‍സ് ലീഗില്‍ യുവന്‍റസിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി യുവന്റസ് ക്വര്‍ട്ടറിലെത്തി.

ആദ്യപാദത്തില്‍ 2-0ന് തോറ്റ യുവെക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള ജയമെങ്കിലും നേടിയാലെ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു. ഇരു പാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിനെ 3-2 ന് തോല്‍പ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. കളം നിറഞ്ഞു കളിച്ചു യുവന്‍റസ് പന്തവകാശത്തിലും പാസിംഗിലും ഒരുപോലെ മികവുകാട്ടിയപ്പോള്‍ ആദ്യപാദത്തില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ അത്‌ലറ്റിക്കോക്ക് ആയില്ല. കളിയുടെ 27-ാം മിനുറ്റില്‍ യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ പ്രതിരോധക്കോട്ടയെ തലകൊണ്ട് കീറി മുറിച്ചു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ വെടി പൊട്ടിച്ചു.

ഇടവേളെ കഴിഞ്ഞ് മിനുറ്റുകള്‍കകം ക്രിസ്റ്റ്യാനോ ഒരിക്കല്‍ കൂടെ രക്ഷകന്റെ വേഷം അണിഞ്ഞു. 86-ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ ഹാര്‍ട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ യുവന്‍റസ് ക്വാര്‍ട്ട‌റിലേക്ക് മാര്‍ച്ച്‌ ചെയ്തു. അത്‌ലറ്റിക്കോ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ രണ്ടു ഗോളിന് തോറ്റ ശേഷമായിരുന്നു യുവന്റസിന്റെ അവിശ്വസനീയ തിരിച്ചു വരവ്.