HomeUncategorizedടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവിനിടെ പിന്നിലൂടെ അപ്രതീക്ഷിതമായി ലാലേട്ടൻ എത്തി; പിന്നീട് സംഭവിച്ചത്; കിടിലൻ വീഡിയോ...

ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവിനിടെ പിന്നിലൂടെ അപ്രതീക്ഷിതമായി ലാലേട്ടൻ എത്തി; പിന്നീട് സംഭവിച്ചത്; കിടിലൻ വീഡിയോ ഏറ്റെടുത്ത് ആരാധകർ; വീഡിയോ കാണാം

രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് നടനും മിമിക്രി താരവുമായ ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാല്‍ ടിവി പരിപാടിയില്‍ നിന്ന് തത്ക്കാലം ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വിവരം പ്രേക്ഷകരെ അറിയിക്കാനാണ് അദ്ദേഹം ലൈവിലെത്തിയത്. എന്നാൽ, ടിനി ടോമിന്റെ ലൈവില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ കടന്നുകൂടിയതാണ് ഇപ്പോള്‍ രസകരമായിരിക്കുന്നത്. ടിനിടോമിന്റെ ലൈവില്‍ ടിനിയെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എത്തിയത്.

സിനിമയിലൊക്കെ അതിഥി വേഷത്തില്‍ താരങ്ങളെത്തുന്നതുപോലെ ടിനിയുടെ വീഡിയോയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലുമായി.സിനിമയിലെ നായകന്‍ മലയാളികളുടെ പ്രിയപുത്രന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം അറിയിച്ചതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹന്‍ലാല്‍ കയറി വരുന്നത്. ഇരുകൈയും വീശി ഹായ് പറഞ്ഞ് ഉടന്‍ മറയുകയും ചെയ്തു. ഏതായാലും ആരാധക്ക് ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments