HomeUncategorizedക്രിസ്‌തുവിന്റെ ശരീരം പൊതിഞ്ഞുസൂക്ഷിച്ച തിരുവസ്ത്രം ഇന്ത്യയിൽ നിന്ന് ? ഡിഎൻഎ പരിശോധനയിൽ പുതിയ...

ക്രിസ്‌തുവിന്റെ ശരീരം പൊതിഞ്ഞുസൂക്ഷിച്ച തിരുവസ്ത്രം ഇന്ത്യയിൽ നിന്ന് ? ഡിഎൻഎ പരിശോധനയിൽ പുതിയ കണ്ടെത്തൽ

ടുറിന്‍ (ഇറ്റലി): കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ് സൂക്ഷിച്ച തുണി ഉള്ളത് തന്നെയോ എന്ന കാര്യത്തില്‍ ഇപ്പോഴും പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും ലോകത്തെ ഒട്ടുമിക്ക ക്രിസ്ത്യന്‍ വിശ്വാസികളും അതിനെ ആദരവോടെയാണ് നോക്കിക്കാണുന്നത്. എന്തായാലും ഒരുകാര്യം ശാസ്ത്രം തെളിയിച്ചിട്ടുണ്ട്- കുരിശുമരണം വരിച്ച ഒരാളുടെ മൃതദേഹം പൊതിഞ്ഞ തുണി തന്നെ ആണ് അത് എന്ന്.

ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷം പരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്തെന്നാല്‍ ക്രിസ്തുവിന്റെ തിരുശരീരം പൊതിഞ്ഞ ആ തുണി ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വസ്ത്രത്തിൽനിന്നു ശേഖരിച്ച പൊടികണങ്ങളുടെ ഡിഎൻഎ പരിശോധനയിലാണു മെഡിറ്ററേനിയൻ മേഖലയി‍ൽ കണ്ടുവരുന്ന വിവിധസസ്യങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പഡോവയിലെ സസ്യജനിതക ഗവേഷണവിഭാഗത്തിലെ ഡോ. ജാന്നി ബർക്കാഷയുടെ നേതൃത്വത്തിൽ നടത്തിയ പഠനം സയന്റിഫിക് റിപ്പോർട്സ് ജേണലിലാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments