HomeTech And gadgetsമീറ്റിങ്ങുകളിൽ പങ്കെടുക്കാന്‍ ഇനി എഐ അവതാറുകൾ; കിടിലൻ ആശയവുമായി കമ്പനി

മീറ്റിങ്ങുകളിൽ പങ്കെടുക്കാന്‍ ഇനി എഐ അവതാറുകൾ; കിടിലൻ ആശയവുമായി കമ്പനി

വിവിധങ്ങളായ മീറ്റിങുകളില്‍ പങ്കെടുക്കാന്‍ പാടുപെടുന്നവര്‍ക്കായി എഐ അധിഷ്ടിത സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ടെക്ക് കമ്ബനിയായ ഓട്ടര്‍. എല്ലാ യോഗത്തിലും പാടുപെട്ട് പങ്കെടുക്കുന്നതിന് പകരം ഓരോന്നിലും നിങ്ങളുടെ തന്നെ എഐ അവതാറുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കും. ആ അവതാറിന് നിങ്ങളെ പോലെ പെരുമാറാനും, സംസാരിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കും. ദിവസേന 10 യോഗങ്ങളില്‍ എങ്കിലും പങ്കെടുക്കേണ്ട സ്ഥിതി വന്നപ്പോഴാണ് ഓട്ടര്‍ മേധാവി സാം ലിയാങ്ങിന്റെ മനസില്‍ ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ പ്രോട്ടോ ടൈപ്പ് നിര്‍മിക്കാനാകുമെന്ന് ലിയാങ് പറയുന്നു.

വിവിധ ഡാറ്റാ സെറ്റുകള്‍ നല്‍കി പരിശീപ്പിച്ചാണ് എഐ മോഡലുകളെ മനുഷ്യനെ പോലെ പെരുമാറാന്‍ പ്രാപ്തരാക്കുന്നത്. മീറ്റിങ്ങുകളില്‍ പങ്കെടുക്കാനാവുന്ന എഐ അവതാറുകളെ നിര്‍മിക്കുന്നതിന് ആ വ്യക്തി യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ റെക്കോര്‍ഡുകളും വോയ്‌സ് ഡാറ്റയും നല്‍കി എഐയെ പരിശീലിപ്പിക്കണം. ഇതുവഴി എഐയ്ക്ക് ആ വ്യക്തിയെ പോലെ സംസാരിക്കാനാവും. ജീവനക്കാരന്റെ ശൈലിയിലാവും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക. ലിയാങ് പറഞ്ഞു. ഇപ്പോള്‍ ഈ സാങ്കേതികവിദ്യ നിര്‍മാണഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ യോഗത്തില്‍ ഉയര്‍ന്ന 90 ശതമാനം ചോദ്യങ്ങള്‍ക്കും എഐ അവതാർ ഉത്തരം പറഞ്ഞതായി കമ്ബനി പറയുന്നു. ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഇതിനാകുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments